പ്രത്യേക നിക്ഷേപമേഖല: പൂർണ ഭരണം ബോർഡിന്
തിരുവനന്തപുരം ∙ സർക്കാർ വിഭാവനം ചെയ്യുന്ന പ്രത്യേക നിക്ഷേപമേഖലകളിൽ ഭരണവും വികസന ആസൂത്രണവും ഉൾപ്പെടെയുള്ള ചുമതലകൾ നിർദിഷ്ട ബോർഡുകൾക്കായിരിക്കും. ലൈസൻസ് നൽകാം, പുതുക്കാം, സസ്പെൻഡ് ചെയ്യാം, റദ്ദാക്കാം. തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസിന് ഇവിടെ പ്രസക്തിയില്ല. ശുദ്ധജല ലഭ്യത, സുവിജ്, വൈദ്യുതി തുടങ്ങി അടിസ്ഥാനസൗകര്യങ്ങളുടെ ചുമതലയും ബോർഡിനാണ്.

തിരുവനന്തപുരം ∙ സർക്കാർ വിഭാവനം ചെയ്യുന്ന പ്രത്യേക നിക്ഷേപമേഖലകളിൽ ഭരണവും വികസന ആസൂത്രണവും ഉൾപ്പെടെയുള്ള ചുമതലകൾ നിർദിഷ്ട ബോർഡുകൾക്കായിരിക്കും. ലൈസൻസ് നൽകാം, പുതുക്കാം, സസ്പെൻഡ് ചെയ്യാം, റദ്ദാക്കാം. തദ്ദേശ സ്ഥാപനങ്ങളുടെ ലൈസൻസിന് ഇവിടെ പ്രസക്തിയില്ല. ശുദ്ധജല ലഭ്യത, സുവിജ്, വൈദ്യുതി തുടങ്ങി അടിസ്ഥാനസൗകര്യങ്ങളുടെ ചുമതലയും ബോർഡിനാണ്. നികുതി, ലെവി, ഡ്യൂട്ടി, സെന്റേജ് എന്നിവ പിരിക്കാം. ലൈസൻസ് ഫീ ചുമത്താം. അനുവദനീയമായ ഗ്രാന്റുകളും സംഭാവനകളും സ്വീകരിക്കാം. ഭൂമി ഈട്, പാട്ടം, സമ്മാനം, വിൽപന എന്നിവ വഴി കൈമാറാം. പഞ്ചായത്തുകളോ നഗരസഭകളോ ടൗൺ പ്ലാനിങ് വകുപ്പോ തയാറാക്കിയ പദ്ധതികൾ നിലവിലുണ്ടെങ്കിൽ അവ ഭേദഗതി ചെയ്ത് ബോർഡിന് സ്വന്തം വികസന പദ്ധതി തയാറാക്കാം. നിയമവിരുദ്ധമായി മേഖലയിൽ നടത്തുന്ന നിർമാണങ്ങൾ പൊളിക്കാം. കയ്യേറ്റങ്ങൾ ഒഴിപ്പിക്കാം.
ബോർഡുകളുടെ ഘടന ഇങ്ങനെ
∙ സംസ്ഥാന ബോർഡ്: മുഖ്യമന്ത്രിയാണ് ചെയർപഴ്സൻ. അഡിഷനൽ ചീഫ് സെക്രട്ടറി റാങ്കിൽ വിരമിച്ചയാൾ വൈസ് ചെയർപഴ്സൻ (15 വർഷമെങ്കിലും ആസൂത്രണ, സാമ്പത്തിക, അടിസ്ഥാനസൗകര്യ, വ്യവസായ, തദ്ദേശ, വികസന മേഖലകളിൽ സേവനപരിചയം വേണം). നിക്ഷേപ മേഖലകൾ വരുന്ന സ്ഥലങ്ങളിലെ എംപിമാരും എംഎൽഎമാരുമായി 7 പേരും മറ്റു 13 പേരും അംഗങ്ങൾ. സർക്കാരിന്റെ ശുപാർശയോടെ ബോർഡ് നിയമിക്കുന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മെംബർ സെക്രട്ടറി. ആസ്ഥാനം തിരുവനന്തപുരം.
∙ മേഖലാ ബോർഡ്: ചെയർപഴ്സൻ, വൈസ് ചെയർപഴ്സൻ, മെംബർ സെക്രട്ടറി, ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ, ഉദ്യോഗസ്ഥരും അല്ലാത്തവരുമായ 6 അംഗങ്ങൾ എന്നിവരുണ്ടാകും. എല്ലാവരെയും നിയമിക്കുന്നത് സംസ്ഥാന ബോർഡ്. ഒന്നിലധികം നിക്ഷേപ മേഖലകൾക്കായി പ്രത്യേകമായോ എല്ലാറ്റിനും കൂടി ഒന്നിച്ചോ മേഖലാ ബോർഡ് രൂപീകരിക്കാം. മേഖല സ്ഥാപിക്കുന്ന സ്ഥലമാകും ആസ്ഥാനം.