ആറ്റിങ്ങൽ ഇരട്ടക്കൊല: പ്രതി അനുശാന്തി നേത്രചികിത്സയ്ക്ക് പരോൾ തേടി
Mail This Article
×
ന്യൂഡൽഹി ∙ ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്കെതിരെ രണ്ടാം പ്രതി അനുശാന്തി നൽകിയ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. അടിയന്തര പരോൾ നൽകണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ കോടതി കേരള സർക്കാരിനു നോട്ടിസയച്ചു.
കാമുകനൊപ്പം ചേർന്ന്, മൂന്നര വയസ്സുള്ള മകളെയും ഭർത്താവിന്റെ അമ്മയെയും കൊലപ്പെടുത്തിയെന്നതാണ് കേസ്. എന്നാൽ, സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് തന്നെ പ്രതിയാക്കിയതെന്നാണ് അനുശാന്തിയുടെ വാദം. നേത്രചികിത്സയ്ക്കു പരോൾ അനുവദിക്കണമെന്നാണ് ആവശ്യം.
കഴക്കൂട്ടം ടെക്നോപാർക്കിലെ ഐടി സ്ഥാപനത്തിൽ ടീം ലീഡറായിരുന്ന നിനോ മാത്യു നടത്തിയ കൊലപാതകത്തിന് സഹായവും ആസൂത്രണവും അനുശാന്തി ചെയ്തെന്നാണ് പ്രോസിക്യൂഷൻ കേസ്. ഹർജിക്കാരിക്കു വേണ്ടി വി.കെ. ബിജു ഹാജരായി.
English Summary:
Attingal twin murder: Accused Anu Santhi sought parole for eye treatment
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.