സംസ്ഥാനത്ത് 5 ദിവസം മഴയ്ക്ക് സാധ്യത
Mail This Article
×
തിരുവനന്തപുരം ∙ സംസ്ഥാനത്ത് അടുത്ത 5 ദിവസം മിന്നലോടുകൂടിയ നേരിയ, ഇടത്തരം മഴയ്ക്കു സാധ്യത. തെക്കൻ ആൻഡമാൻ കടലിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. ഞായറാഴ്ചയോടെ ഇത് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. തുടർന്നുള്ള 2 ദിവസങ്ങളിൽ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമർദമായും മാറും.
26ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്യുമെന്നു കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ കേരളത്തിൽ പകൽ താപനില ഈ ദിവസങ്ങളിൽ ഉയരാനിടയുണ്ട്. മോശം കാലാവസ്ഥയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. നിലയ്ക്കൽ, പമ്പ, ശബരിമല സന്നിധാനം എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്കു ശേഷം മിന്നലോടുകൂടിയ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.
English Summary:
Chances of rain for 5 days
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.