തിരുവനന്തപുരം ∙ സഹകരണ ബാങ്കുകൾക്കും സംഘങ്ങൾക്കും കർശന നിയന്ത്രണവുമായി സർക്കാർ ക്ലാസിഫിക്കേഷൻ വ്യവസ്ഥകൾ പുതുക്കുന്നു. 3 വർഷത്തെ കണക്കിൽ 15 ശതമാനത്തിലേറെ കിട്ടാക്കടമുള്ള സംഘങ്ങളെയും ബാങ്കുകളെയും തരംതാഴ്ത്തും. എല്ലാ വർഷവും കൃത്യമായി ഓഡിറ്റ് പൂർത്തിയാക്കുകയും മുൻ ഓഡിറ്റുകളിലെ പിഴവു തിരുത്തുകയും ചെയ്യാത്ത ബാങ്കുകളെയും തരംതാഴ്ത്തും. ക്ലാസിഫിക്കേഷൻ നിർണയിക്കാൻ മൂന്നാം വർഷം നടക്കുന്ന അന്തിമപരിശോധനയിൽ ബാങ്ക് ലാഭത്തിലായിരിക്കുകയും ഡിവിഡന്റ് നൽകിയിരിക്കുകയും വേണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവർത്തന മൂലധനത്തിന്റെ അടിസ്ഥാനത്തിലാണ് ക്ലാസിഫിക്കേഷൻ. ഉയർന്ന ക്ലാസിലാണെങ്കിൽ ജീവനക്കാരുടെ എണ്ണവും ശമ്പളവും കൂട്ടാം. കുറഞ്ഞ ക്ലാസിലേക്കു മാറിയാൽ ജീവനക്കാരെ കുറയ്ക്കേണ്ടിവരാം, ശമ്പളവും കുറയും. 2013 ലാണ് ഒടുവിൽ ക്ലാസിഫിക്കേഷൻ വന്നത്. 3 വർഷം കൂടുമ്പോൾ പ്രവർത്തനമൂലധനവും കിട്ടാക്കടവും വായ്പയും പ്രവർത്തനമികവും പരിഗണിച്ചു പുനഃപരിശോധിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഇതു നടന്നിട്ടില്ല. ചില ബാങ്കുകൾ നഷ്ടം കുറച്ചുകാണിച്ച് ഉയർന്ന ക്ലാസിലേക്കു മാറി കൂടുതൽ തസ്തിക സൃഷ്ടിക്കുകയും ചെയ്തു.

ADVERTISEMENT

ക്ലാസ് 6 വരെയാണ് ക്ലാസിഫിക്കേഷൻ. ഉയർന്ന ക്ലാസിലേക്കു മാറാൻ പ്രവർത്തനമൂലധനം 25% കൂടണം.  500 കോടിയിലേറെ പ്രവർത്തനമൂലധനമുള്ള 50 സംഘങ്ങൾക്കായി നിലവിലുള്ള 6 ക്ലാസുകൾക്കു മുകളിൽ മറ്റൊരു ക്ലാസ് കൂടി വേണമെന്ന് ആവശ്യമുണ്ട്. സഹകരണ മേഖലയിലെ 16,000 സംഘങ്ങളും ക്ലാസിഫിക്കേഷനിൽ ഉൾപ്പെടും. കാർഷിക സംഘങ്ങൾ, കാർഷിക സഹകരണ ബാങ്കുകൾ, എംപ്ലോയീസ് ക്രെഡിറ്റ് സംഘങ്ങൾ എന്നിവയെല്ലാം ഇതിന്റെ പരിധിയിൽ വരും.

ഓഡിറ്റ് ശക്തമാകും; ‘ലാഭം’ എളുപ്പമല്ല

ക്ലാസിഫിക്കേഷൻ വ്യവസ്ഥ കർശനമാക്കുന്നതോടെ, നിലവിൽ ലാഭക്കണക്കിലുള്ള പല ബാങ്കുകളും സംഘങ്ങളും നഷ്ടത്തിലാകാനാണു സാധ്യത. കൃത്യമായ ഓഡിറ്റ് നടക്കുമെന്നതാണു കാരണം. ഇതോടെ ക്ലാസിഫിക്കേഷനിൽ താഴേക്കു പോകും. സഹകരണ മേഖലയുടെ വിശ്വാസ്യത തിരിച്ചുപിടിക്കാൻ ഇത് അത്യാവശ്യമാണെന്നാണ് വകുപ്പിന്റെ നിലപാട്. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം പിൻവലിച്ചാലുടൻ പുതിയ വ്യവസ്ഥകൾ പുറത്തിറക്കും.

English Summary:

Co-operative sector: Government's new classification with strict conditions