കണ്ണൂർ ∙ സിപിഎം മാടായി ഏരിയ കമ്മിറ്റിയിൽനിന്നു മുൻ എംഎൽഎ സി.കെ.പി.പത്മനാഭനെ ഒഴിവാക്കിയേക്കും. ഏരിയ സമ്മേളനത്തിൽ ഇന്ന് അവതരിപ്പിക്കുന്ന ഔദ്യോഗിക പാനലിൽ സി.കെ.പിയെ ഉൾപ്പെടുത്താനിടയില്ല. ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാകും ഒഴിവാക്കൽ. ഏരിയ കമ്മിറ്റിയിൽനിന്നു നീക്കിയാൽ പാർട്ടി അംഗം മാത്രമായി തുടരേണ്ടിവരും. വൃക്കരോഗത്തിനു ചികിത്സയിലുള്ള അദ്ദേഹം ഇന്നലെ ഏരിയ സമ്മേളനത്തിൽ പങ്കെടുത്തില്ല. ഡയാലിസിസിനു പോകേണ്ടതാണ് കാരണമായി പറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിപിഎം സംസ്ഥാനസമിതി അംഗവും കർഷകസംഘം സംസ്ഥാന പ്രസിഡന്റുമായിരുന്ന സി.കെ.പിയെ 2011 സെപ്റ്റംബർ 18ന് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും പാർട്ടി നീക്കി. കർഷകസംഘം സംസ്ഥാന പ്രസിഡന്റായിരിക്കെ ഫണ്ട് കൈകാര്യം ചെയ്തതിൽ വീഴ്ചവരുത്തിയെന്നു പറഞ്ഞായിരുന്നു നടപടി. ഓഫിസ് സെക്രട്ടറി നടത്തിയ തിരിമറിക്ക് തന്നെ ബലിയാടാക്കിയെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പാർട്ടി തന്റെ വാദം കേട്ടില്ലെന്നും കള്ളനെന്നു വരുത്തിത്തീർത്ത് വിഭാഗീയതയുടെ ഇരയാക്കിയെന്നുമുള്ള പരിഭവമാണ് സി.കെ.പിക്കുള്ളത്. അതിന്റെ മാനസികസംഘർഷത്തിലാണു താൻ രോഗിയായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

ADVERTISEMENT

സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിക്കെതിരെ പെരുമാറ്റദൂഷ്യത്തിനു പരാതി നൽകിയതിന്റെ പ്രതികാരമായാണു നടപടിയെന്ന് ആരോപണം ഉയർന്നിരുന്നു. പിണറായി വിജയന്റെ അടുപ്പക്കാരനായ ശശിക്കെതിരെ പരാതി ഉന്നയിച്ചതിന് വിഎസ് പക്ഷക്കാരനായ സി.കെ.പിയോട് നേതൃത്വം പകരംവീട്ടിയെന്നാണ് ആരോപണം. പിന്നീട് അദ്ദേഹത്തെ മാടായി ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. അതിനുശേഷം പലതവണ ജില്ലാ സമ്മേളന പ്രതിനിധിയായെങ്കിലും ജില്ലാ കമ്മിറ്റിയിൽപോലും ഉൾപ്പെടുത്തിയില്ല. 2006–2011ൽ തളിപ്പറമ്പ് എംഎൽഎയായിരുന്ന അദ്ദേഹത്തിന് പിന്നീടു മത്സരിക്കാനും അവസരം നൽകിയില്ല. സി.കെ.പിയുടെ പരാതിയിൽ അന്ന് പാർട്ടി പുറത്താക്കിയെങ്കിലും പി.ശശി പിന്നീട് സംസ്ഥാനസമിതി അംഗവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുമായി.

English Summary:

CKP Padmanabhan May Be Expelled from CPM Area Committee