പി.എം.എ.സലാമിന്റെ പ്രസ്താവന അംഗീകരിക്കില്ല: ലീഗ്; കെട്ടടങ്ങാതെ വിവാദം
മലപ്പുറം∙ പാലക്കാട് ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ടു മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം നടത്തിയ പ്രസ്താവന മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളെ ലക്ഷ്യമിട്ടാണെന്ന വിമർശനവുമായി സമസ്ത നേതാക്കൾ രംഗത്തെത്തിയതിനു പിന്നാലെ സലാമിനെ തള്ളി മുസ്‌ലിം ലീഗ്. സലാമിന്റെ പരാമർശം ലീഗ് അംഗീകരിക്കുന്നില്ലെന്നും പ്രതികരണത്തിൽ മാന്യതയും അന്തസ്സും പുലർത്തുന്നതാണു പാർട്ടിനയമെന്നും അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജിഫ്രി തങ്ങളെയല്ല, പിണറായി വിജയനെയാണ് ഉദ്ദേശിച്ചതെന്നു സലാം വിശദീകരിച്ചെങ്കിലും വിവാദം കെട്ടടങ്ങിയില്ല.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനയുടെയും പാലക്കാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പത്രപ്പരസ്യത്തിന്റെയും പശ്ചാത്തലത്തിൽ സമസ്തയിലെ ലീഗ് വിരുദ്ധ ചേരി പ്രതിരോധത്തിലായിരുന്നു. അവർക്കു പുതിയ ആയുധം നൽകുന്നതായി സലാമിന്റെ പരാമർശമെന്ന വിലയിരുത്തലിലാണു പാർട്ടി നേതൃത്വം. അനവസരത്തിലുള്ള പരാമർശത്തിലുള്ള കടുത്ത അതൃപ്തി അദ്ദേഹത്തെ നേരിട്ടറിയിക്കുകയും ചെയ്തു. ഗൾഫ് സന്ദർശനത്തിലുള്ള സലാം, ഉപതിരഞ്ഞെടുപ്പ് വിജയാഘോഷച്ചടങ്ങിനിടെ കുവൈത്തിൽ നടത്തിയ പരാമർശമാണു വിവാദമായത്.
‘പാണക്കാട് സാദിഖലി തങ്ങൾ അനുഗ്രഹിച്ച സ്ഥാനാർഥി പാലക്കാട്ട് മികച്ച വിജയം നേടി. മൂന്നാം സ്ഥാനത്തെത്തിയ സ്ഥാനാർഥിയെ മറ്റൊരു നേതാവ് അനുഗ്രഹിച്ചിരുന്നു. കേരളത്തിലെ മുസ്‌ലിം സമൂഹം ആരുടെ കൂടെയാണെന്ന് ഇതിൽനിന്നു വ്യക്തമാണ്’– എന്നായിരുന്നു പരാമർശം. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി എന്നിവരും പങ്കെടുത്ത പരിപാടിയിലായിരുന്നു വിവാദ പരാമർശം. ഇതിനു പിന്നാലെ, സലാം സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളെ അപമാനിച്ചെന്ന ആരോപണവുമായി സമസ്ത നേതാക്കൾ രംഗത്തെത്തി.
സലാമിനെതിരെ രൂക്ഷ വിമർശനവുമായി പ്രസ്താവന ഇറക്കിയവരിൽ സമസ്തയിലെ ലീഗ് അനുകൂല നേതാക്കളായി അറിയപ്പെടുന്ന അബ്ദുസ്സമദ് പൂക്കോട്ടൂർ, നാസർ ഫൈസി കൂടത്തായി എന്നിവരുമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണു പാണക്കാട് സാദിഖലി തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും കൂടിയാലോചിച്ചു സലാമിന്റെ പരാമർശത്തെ തള്ളിപ്പറയാൻ തീരുമാനിച്ചത്. സമസ്തയിലെ ഒരു വിഭാഗവും ലീഗും തമ്മിൽ ഏറെക്കാലമായി അഭിപ്രായഭിന്നത നിലനിൽക്കുന്നുണ്ട്. ഉമർ ഫൈസിക്കെതിരെ നടപടി വേണമെന്ന നിലപാടിൽനിന്നു ലീഗ് പിന്നോട്ടുപോയിട്ടില്ല. അതിനെ പ്രതിരോധിക്കാൻ മറുപക്ഷം സലാമിന്റെ പരാമർശം ഉപയോഗപ്പെടുത്തിയേക്കും.