നിയമസഭയിൽ ഷാഫിയുടെ കുറവു നികത്താൻ ഇനി രാഹുൽ മാങ്കൂട്ടത്തിൽ; പ്രതിപക്ഷ യുവനിരയ്ക്ക് കൂടുതൽ ബലം
തിരുവനന്തപുരം ∙ നിയമസഭയിൽ പ്രതിപക്ഷ ആക്രമണങ്ങളുടെ കുന്തമുനയായിരുന്ന ഷാഫി പറമ്പിലിന്റെ കുറവു നികത്താൻ ഇനി രാഹുൽ മാങ്കൂട്ടത്തിൽ. ടിവി ചാനൽ ചർച്ചകളിൽ യുക്തിസഹമായ വാദങ്ങളുയർത്തി എതിരാളികളെ പ്രതിരോധിക്കുന്ന രാഹുൽ നിയമസഭയിൽ പ്രതിപക്ഷനിരയ്ക്കു മുതൽക്കൂട്ടാകുമെന്നാണ് അവരുടെ പ്രതീക്ഷ. പി.സി.വിഷ്ണുനാഥ്, റോജി എം.ജോൺ, ടി.സിദ്ദീഖ്, സി.ആർ.മഹേഷ്, മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, എം.വിൻസന്റ്, ചാണ്ടി ഉമ്മൻ തുടങ്ങിയ യുവനിരയ്ക്കു കൂടുതൽ കരുത്തു പകർന്നാണ് രാഹുലെത്തുന്നത്.

-
Also Read
നേതാക്കളുടെ നില
നിയമസഭയിൽ ഭരണ–പ്രതിപക്ഷ ഏറ്റുമുട്ടലുകൾക്കു വഴിയൊരുക്കുന്ന അടിയന്തര പ്രമേയങ്ങൾ പൊതുവേ യുവാക്കളാണ് അവതരിപ്പിക്കാറ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിലൂടെ 53 പുതുമുഖങ്ങളാണു നിയമസഭയിലെത്തിയത്. പി.ടി.തോമസിനു പകരം ഉമ തോമസ് എത്തിയതോടെ ഇത് 54 ആയി. രാഹുൽ മാങ്കൂട്ടത്തിൽ കൂടിയെത്തുമ്പോൾ ആകെ പുതുമുഖങ്ങൾ 55 ആകും.