കാട്ടിലകപ്പെട്ട ശബരിമല തീർഥാടകന് കേരള പൊലീസ് രക്ഷകരായി
മൂലമറ്റം ∙ ഓൺലൈൻ മാപ്പ് വഴിതെറ്റിച്ചതിനെത്തുടർന്ന് തമിഴ്നാട്ടിലെ കാട്ടിലകപ്പെട്ട ശബരിമല തീർഥാടകനായ കർണാടക സ്വദേശി പരശുരാമനു (25) കേരള പൊലീസ് രക്ഷകരായി. ഭിന്നശേഷിക്കാരനായ ദക്ഷിണ കന്നഡ ബൈക്കംപടി ഇൻഡസ്ട്രിയൽ ഏരിയയിലെ പരശുരാമൻ ശബരിമലയിലേക്ക് സ്വന്തം മുച്ചക്രവാഹനത്തിലാണ് എത്തിയത്. കഴിഞ്ഞ ദിവസം പമ്പയിൽ നിന്ന് ഓൺലൈൻ മാപ്പിന്റെ സഹായത്താൽ മടക്കയാത്ര തുടങ്ങി.

ദേശീയപാതയിലൂടെ സഞ്ചരിക്കവേ ഓൺലൈൻ മാപ്പ് എളുപ്പവഴി കാണിച്ചു. തുടർന്ന് വത്തലഗുണ്ടിനു സമീപം പട്ടിവീരൻപട്ടി വഴി സ്‌കൂട്ടറുമായി മുന്നോട്ടുപോയി. ഇതുവഴി കടന്നുപോകുന്നതിനിടെ പരശുരാമന്റെ സ്കൂട്ടർ ആൾത്താമസമില്ലാത്ത കാട്ടുപ്രദേശത്തെത്തി ചെളിയിൽ താഴ്ന്നു. കുടുങ്ങിയ സ്ഥലം കേരളമെന്ന് തെറ്റിദ്ധരിച്ച പരശുരാമൻ കേരള പൊലീസിന്റെ സഹായത്തിനായി ഓൺലൈനിൽ തിരഞ്ഞു വിളിച്ചത് ഇടുക്കി ജില്ലയിലെ കാഞ്ഞാർ പൊലീസ് സ്റ്റേഷനിലേക്കാണ്. ഫോണെടുത്ത സീനിയർ സിവിൽ പൊലീസ് ഓഫിസർ ഹരീഷ് ലൊക്കേഷൻ അയച്ചു നൽകാൻ പറഞ്ഞു. ലൊക്കേഷൻ 200 കിലോമീറ്ററോളം അകലെ തമിഴ്നാട് പട്ടിവീരൻപട്ടിക്കു സമീപമാണെന്നു ഹരീഷ് കണ്ടെത്തി. അവിടുത്തെ പൊലീസിൽ വിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും ഭാഷ പ്രശ്നമായി.
തുടർന്ന് കുമളി സ്വദേശിയായ സിപിഒ മഹേഷിനെ വിളിച്ച് കോൺഫറൻസ് കോളിലൂടെ പരശുരാമൻ കുടുങ്ങിയ വിവരം തമിഴ്നാട് പൊലീസിനെ അറിയിച്ചു. തുടർന്ന് തമിഴ്നാട് പൊലീസ് സംഘമെത്തി പുലർച്ചെ 3നു പരശുരാമനെ കണ്ടെത്തി രക്ഷിക്കുകയായിരുന്നു. നാട്ടിലെത്തിയ പരശുരാമൻ ഹരീഷിനെയും മഹേഷിനെയും വിളിച്ച് നാട്ടിൽ സുരക്ഷിതമായി എത്തിയ വിവരം അറിയിക്കുകയും ചെയ്തു.