പാലക്കാട് ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിന്റെ തലേന്നു സിപിഎം 2 പത്രങ്ങളിൽ മാത്രം നൽകിയ വിവാദ പരസ്യത്തെച്ചൊല്ലി പാർട്ടിയിൽ അഭിപ്രായഭിന്നത. പരസ്യം കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടായില്ലെന്നു സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് തുറന്നടിച്ചു. എല്ലാ തിരഞ്ഞെടുപ്പിലും പരസ്യം നൽകാറുണ്ടെന്നും ഇത്തവണയും നൽകിയെന്നും പക്ഷേ, ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ്ബാബുവും മന്ത്രി എം.ബി.രാജേഷും പരസ്യത്തെ ന്യായീകരിക്കുമ്പോഴാണു സംസ്ഥാന കമ്മിറ്റിയംഗം വ്യത്യസ്ത നിലപാട് തുറന്നുപറഞ്ഞത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അതേസമയം, എൽഡിഎഫ് സ്ഥാനാർഥി  ഡോ.പി.സരിൻ പരസ്യത്തെ ന്യായീകരിച്ചു. പരസ്യം നൽകിയത് 2 പത്രങ്ങളിൽ മാത്രമാണ് എന്ന രീതിയിലേക്കു ചർച്ച കൊണ്ടുവന്നു. ചെറിയ തുക മതി എന്നതുകൊണ്ടും പരസ്യത്തിൽ ഉന്നയിക്കുന്ന വിഷയങ്ങൾ എത്തേണ്ടത് ആ പത്രങ്ങളുടെ വായനക്കാരിലേക്കാണ് എന്നതു കൊണ്ടുമാണ് അവർക്കു നൽകിയതെന്നുമാണു സരിൻ പറഞ്ഞത്.

സന്ദീപ് വാരിയരുടെ കോൺഗ്രസ് പ്രവേശനം വഴി അവരുടെ  മതനിരപേക്ഷ സ്വഭാവം നഷ്ടപ്പെട്ടെന്നതു സിപിഎമ്മിലെ ചിലരുടെ മാത്രം അഭിപ്രായമാണ്. പാർട്ടിക്ക് അങ്ങനെ പൊതു അഭിപ്രായമില്ല. ഒരാൾ  ഒരു പാർട്ടിയിലേക്കു പോകുന്നതോടെ അതു മഹാസംഭവമായി മാറുമെന്ന വിലയിരുത്തലൊന്നും ഒരു ഘട്ടത്തിലും സിപിഎം സ്വീകരിക്കാറില്ല. 

വസ്തുതകളാണു ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത്. കാര്യങ്ങൾ അറിയാതെ, മറ്റുള്ളവർക്കു വോട്ടു ചെയ്തു നിരാശ ഉണ്ടാകരുത് എന്നതുകൊണ്ടാണ് പരസ്യം അങ്ങനെ അവതരിപ്പിച്ചത് എന്നാണു ഞാൻ മനസ്സിലാക്കിയത്.

English Summary:

N.N. Krishnadas Questions Effectiveness of CPM's Election Advertisement