തദ്ദേശഭരണത്തിൽ ഇരുമുന്നണികളും പിന്തുണ തേടി
തിരുവനന്തപുരം ∙ എസ്ഡിപിഐ, വെൽഫെയർ പാർട്ടി എന്നിവയുടെ പിന്തുണയോടെ സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്നത് 7 തദ്ദേശസ്ഥാപനങ്ങൾ; എൽഡിഎഫ് ഭരണമുള്ളതു നാലിടത്ത്. ഇരുമുന്നണികളും ഓരോ നഗരസഭ ഈ രീതിയിൽ ഭരിക്കുന്നു. കണ്ണൂർ, ആലപ്പുഴ, കാസർകോട്, തൃശൂർ, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളിൽ ഇരുകക്ഷികളുടെയും പിന്തുണ മുന്നണികൾ സ്വീകരിച്ചിട്ടില്ല.

-
Also Read
ബിജെപി നേതൃയോഗം ഇന്ന് കൊച്ചിയിൽ
മറ്റു ജില്ലകളിലെ രാഷ്ട്രീയചിത്രം:
തിരുവനന്തപുരം: പാങ്ങോട് പഞ്ചായത്ത് – വെൽഫെയർ പാർട്ടി പിന്തുണയോടെയും എസ്ഡിപിഐ സഹകരണത്തോടെയും കോൺഗ്രസ് ഭരിക്കുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷി സിപിഎം ആണെങ്കിലും വെൽഫെയർ പാർട്ടിയുടെ പിന്തുണയിൽ പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് നേടി. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എസ്ഡിപിഐ വോട്ട് അസാധുവാക്കിയതോടെ കോൺഗ്രസ് – വെൽഫെയർ പാർട്ടി കൂട്ടുകെട്ട് സിപിഎമ്മിനെ മറികടന്നു.
∙ നഗരൂർ പഞ്ചായത്ത്: എസ്ഡിപിഐയുടെ പിന്തുണയോടെ എൽഡിഎഫ് ഭരണം.
∙ വെമ്പായം പഞ്ചായത്ത്: എസ്ഡിപിഐ അംഗത്തിന്റെ പിന്തുണയോടെ സീറ്റുനിലയിൽ എൽഡിഎഫിനൊപ്പം കോൺഗ്രസ് എത്തി. നറുക്കെടുപ്പിൽ കോൺഗ്രസ് അംഗം പ്രസിഡന്റായി.
കൊല്ലം: പോരുവഴി പഞ്ചായത്ത് – എസ്ഡിപിഐയിലെ 2 അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് ഭരണം.
പത്തനംതിട്ട: കോട്ടാങ്ങൽ പഞ്ചായത്ത് – പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ എസ്ഡിപിഐ വോട്ട് സിപിഎമ്മിനു ലഭിച്ചു. പിന്തുണ വേണ്ടെന്നറിയിച്ച് 2 തവണയും അവർ സ്ഥാനം രാജിവച്ചു. മൂന്നാം തവണയും എസ്ഡിപിഐ സിപിഎമ്മിനെ പിന്തുണച്ചു. അത് സ്വീകരിച്ച് സിപിഎം ഭരിക്കുന്നു.
പത്തനംതിട്ട നഗരസഭ: ഇരുമുന്നണികൾക്കും തുല്യ സീറ്റുള്ള ഇവിടെ എസ്ഡിപിഐയുടെ 3 അംഗങ്ങൾ എൽഡിഎഫുമായി സഹകരിക്കുന്നു. എസ്‌ഡിപിഐ പിന്തുണയിൽ ജയിച്ച സ്വതന്ത്ര നഗരസഭാ ഉപാധ്യക്ഷയായി. വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷപദവും എസ്ഡിപിഐക്കു ലഭിച്ചു. പകരം, അധ്യക്ഷ തിരഞ്ഞെടുപ്പിൽനിന്നു വിട്ടുനിന്ന് എൽഡിഎഫ് ഭരണത്തിന് എസ്ഡിപിഐ വഴിയൊരുക്കി.
കോട്ടയം: ഈരാറ്റുപേട്ട നഗരസഭ – വെൽഫെയർ പാർട്ടിയുടെ പിന്തുണയിൽ യുഡിഎഫ് ഭരിക്കുന്നു. 2 വെൽഫെയർ പാർട്ടി അംഗങ്ങൾ യുഡിഎഫ് സ്വതന്ത്രരായി ജയിച്ചു.
പാലക്കാട്: ഓങ്ങല്ലൂർ പഞ്ചായത്ത് – എൽഡിഎഫ് ഭരണം നിലനിർത്തുന്നത് 3 അംഗങ്ങളുള്ള എസ്ഡിപിഐയുടെ സഹകരണത്തോടെ. ഭരണതീരുമാനങ്ങളിൽ പലതും എൽഡിഎഫ് പാസാക്കിയെടുക്കുന്നത് എസ്ഡിപിഐയുടെ പിന്തുണയോടെ. എന്നാൽ, ഭരണത്തിനു പിന്തുണയില്ലെന്നാണ് എൽഡിഎഫിന്റെ അവകാശവാദം.
മലപ്പുറം: കീഴുപറമ്പ് പഞ്ചായത്ത് – വെൽഫെയർ പാർട്ടിയിലെ 2 അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് ഭരണം.
∙ കൂട്ടിലങ്ങാടി പഞ്ചായത്ത്: 3 അംഗങ്ങളുള്ള വെൽഫെയർ പാർട്ടിയുടെ പിന്തുണയോടെ മുസ്‌ലിം ലീഗ് ഭരിക്കുന്നു.
കോഴിക്കോട്: കാരശ്ശേരി പഞ്ചായത്ത് – ഇരുമുന്നണികൾക്കും തുല്യ സീറ്റുള്ള ഇവിടെ വെൽഫെയർ പാർട്ടി അംഗത്തിന്റെ ബലത്തിൽ യുഡിഎഫ് ഭരിക്കുന്നു.