ഇന്ത്യൻ ഭരണഘടന: ആദ്യ പ്രാദേശിക പരിഭാഷ മലയാളത്തിൽ
ഇന്ത്യയിലെ പ്രാദേശിക ഭാഷകളിൽ മലയാളത്തിലാണു ഭരണഘടനയുടെ ആധികാരിക പരിഭാഷ ആദ്യം പ്രസിദ്ധപ്പെടുത്തിയത്. 1974 സെപ്റ്റംബർ 28ന് ആയിരുന്നു ഇത്.

വിജെടി ഹാളിൽ (ഇന്ന് അയ്യങ്കാളി ഹാൾ) കേന്ദ്ര നിയമമന്ത്രി എച്ച്.ആർ. ഗോഖലെയാണു പ്രകാശനം നിർവഹിച്ചത്. സംസ്ഥാന ഔദ്യോഗിക നിയമ നിർമാണ കമ്മിഷനാണ് പരിഭാഷ നിർവഹിച്ചത്. പരിഭാഷ 1970 ഫെബ്രുവരിയിൽ പൂർത്തിയാക്കിയെങ്കിലും പ്രസിദ്ധീകരണം വൈകി. കേന്ദ്ര അംഗീകാരം നേടാനും അച്ചടി, ഗ്രന്ഥത്തിന്റെ രൂപകൽപന എന്നിവ സംബന്ധിച്ച അനുമതി ലഭിക്കാനും കാലതാമസം നേരിട്ടു.
അച്ചടി തിരുവനന്തപുരത്ത് ഗവൺമെന്റ് പ്രസിൽ 1973 ജനുവരിയിൽ പൂർത്തിയായി. 3,000 കോപ്പികളാണ് ആദ്യ പതിപ്പിൽ അച്ചടിച്ചത്. 477 പേജുണ്ടായിരുന്ന ഭരണഘടന മലയാളം പരിഭാഷയുടെ കാലിക്കോ ബയന്റിട്ട പ്രതിക്ക് 14 രൂപയും സാധാരണ പ്രതിക്ക് 11 രൂപയുമായിരുന്നു വില. മലയാളം പതിപ്പിനു വലിയ ജനകീയ പിന്തുണയാണു ലഭിച്ചത്. അച്ചടിച്ച് മൂന്നു മാസത്തിനകം തന്നെ 2000 ൽ ഏറെ പ്രതികൾ വിറ്റുപോയി.
മലയാള ഭാഷയുടെ വളർച്ച, വികാസം എന്നിവയ്ക്കൊപ്പം ഭരണഘടനയിൽ ഉണ്ടായ ഭേദഗതികളും കൂടി പരിഗണിച്ച് 1985ൽ നവീകരിച്ച പതിപ്പ് പുറത്തിറങ്ങി. അന്നത്തെ കേന്ദ്ര നിയമ മന്ത്രി എ.കെ.സെൻ ആണ് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തത്. 2000ൽ കേരള ഔദ്യോഗിക ഭാഷ കമ്മിഷൻ തയാറാക്കിയ മൂന്നാമത്തെ പതിപ്പ് 99ലെ ഭരണഘടന ആക്ട് ഉൾപ്പെടെയുള്ള ഭേദഗതികളോടെ പുറത്തുവന്നു.
സംവിധാനിന് പകരം ഭരണം
ഭരണഘടനയുടെ തർജമയിൽ പ്രാദേശിക ഭാഷകളിൽ സ്വീകരിക്കാവുന്ന സാങ്കേതിക പദങ്ങളെപ്പറ്റിയുള്ള ചർച്ച രാഷ്ട്രപതിയായിരുന്ന ഡോ.രാജേന്ദ്രപ്രസാദിന്റെ അധ്യക്ഷതയിൽ നടത്തിയിരുന്നു. ഇതിൽ മലയാളത്തിൽ നിന്ന് ആദ്യയോഗത്തിൽ പങ്കെടുത്തത് ഡോ.കെ.ഗോദവർമ, ഡോ.സി.കുഞ്ഞൻരാജ, ഡോ.ചേലനാട്ട് അച്യുതമേനോൻ എന്നിവർ ആയിരുന്നു. ‘കോൺസ്റ്റിറ്റ്യൂഷൻ’ എന്ന വാക്കിനെ ‘ഭരണ’ ചേർത്ത് പരിഭാഷപ്പെടുത്തിയിട്ടുള്ളതും മലയാളത്തിലാണ്. ‘സംവിധാൻ’ ആണ് മറ്റു പ്രാദേശിക ഭാഷകളിൽ ഉപയോഗിച്ചിരിക്കുന്ന പദം. ദിനപത്രങ്ങളുടെയും അക്കാദമിക് സമൂഹത്തിന്റെയും രാഷ്ട്രീയ സംഘടനകളുടെയും പ്രതിനിധികളും മലയാള തർജമക്കു മുൻപായി തങ്ങളുടെ അഭിപ്രായം അറിയിച്ചിരുന്നു.