കൊച്ചി ∙ കൊച്ചി മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതി (എംപിസി) രൂപീകരണം വൈകില്ലെന്ന് മന്ത്രി എം.ബി. രാജേഷ്. മെട്രോപ്പൊലിറ്റൻ ആസൂത്രണ സമിതിക്കു വേണ്ടി മലയാള മനോരമ സംഘടിപ്പിച്ച ‘എംപിസി – ദ് വേ ഫോർവേഡ്’ പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എംപിസി വേണമെന്നതിൽ സർക്കാരിനു അഭിപ്രായ വ്യത്യാസമില്ല. അത് എങ്ങനെ വേണം എന്നതിലാണു വ്യത്യസ്ത ചിന്തകൾ. എംപിസി രൂപീകരണത്തിനായി കേന്ദ്ര നഗരവികസന മന്ത്രാലയം മുൻ സെക്രട്ടറി ഡോ. എം. രാമചന്ദ്രന്റെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിറ്റി റിപ്പോർട്ട് നൽകി. നഗര നയം തയാറാക്കാൻ രൂപീകരിച്ച അർബൻ കമ്മിഷന്റെ അന്തിമ റിപ്പോർട്ട് മാർച്ചിൽ ലഭിക്കും. ഇതു രണ്ടും പരിശോധിച്ച് എത്രയും വേഗം തീരുമാനമെടുക്കും. ഗ്രാമങ്ങളിൽ നിന്നു നഗരത്തിലേക്കുള്ള കുടിയേറ്റമാണു മറ്റു സംസ്ഥാനങ്ങളിലെങ്കിൽ ഇവിടെ ഗ്രാമങ്ങൾ തന്നെ നഗരങ്ങളായി മാറുകയാണെന്നും അതിനാൽ കേരളത്തിലെ നഗരവൽക്കരണം വിശാല അർഥത്തിൽ കാണണമെന്നും മന്ത്രി പറഞ്ഞു.

ADVERTISEMENT

കോർപറേഷൻ, നഗരസഭകൾ, പഞ്ചായത്തുകൾ എന്നിങ്ങനെ തുരുത്തുകളായി വികസനം ആസൂത്രണം ചെയ്യാനാവില്ലെന്നും വികസനത്തിന്റെ സമഗ്രതയ്ക്കു വേണ്ടി നഗരത്തിന്റെ അതിരുകൾ വിശാലമാകണമെന്നും പാനൽ ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ആസൂത്രണവും ചർച്ചയും മാത്രം പോരാ, അതു നടപ്പിലാക്കാൻ അധികാരമുള്ള എംപിസി നിലവിൽ വരണം.

10 ലക്ഷത്തിലധികം ജനസംഖ്യയുള്ള പ്രദേശമാണു കേന്ദ്ര സർക്കാർ നഗരമായി കണക്കാക്കുന്നത്. കോർപറേഷനും സമീപ മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും ചേർന്ന പ്രദേശമാണ് നഗരം. ഇവിടത്തെ പ്രശ്നങ്ങൾ പരസ്പര ബന്ധിതമാണ്. അതിനാൽ, പരിഹാരത്തിനും പരസ്പര സഹകരണം വേണം. അതിന് അധികാരമുള്ള സംവിധാനം വേണം.

ADVERTISEMENT

എംപിസി രൂപീകരണം സംബന്ധിച്ചു റിപ്പോർട്ട് തയാറാക്കാൻ സർക്കാർ നിയോഗിച്ച കമ്മിറ്റി അംഗം പ്രഫ. പി.കെ. രവീന്ദ്രൻ മോഡറേറ്ററായി. മേയർ എം. അനിൽകുമാർ, ടി. ജെ. വിനോദ് എംഎൽഎ, ജിസിഡിഎ ചെയർമാൻ കെ. ചന്ദ്രൻപിള്ള, ഹഡ്കോ മുൻ എംഡിയും എംപിസി കൺസൽറ്റേറ്റീവ് കമ്മിറ്റി അംഗവുമായ വി. സുരേഷ്, എംപിസി കമ്മിറ്റി അംഗവും ആസൂത്രണ ബോർഡ് അംഗവുമായ പ്രഫ. ജിജു പി. അലക്സ്, സെന്റർ ഫോർ എൻവയൺമെന്റൽ എഫിഷ്യൻസി സ്ഥാപകയും ജിസിഡിഎ മുൻ സീനിയർ ടൗൺ പ്ലാനറുമായ ഡോ. മേയ് മാത്യു, ട്രാൻസ് ഗ്രീൻ വെൻച്വേഴ്സ് സ്ഥാപക ഡയറക്ടറും അർബൻ ട്രാൻസ്പോർട്ട് വിദഗ്ധനുമായ ജി.പി. ഹരി, കൊച്ചി എംപിസി രൂപീകരണത്തിനു വേണ്ടി ഹൈക്കോടതിയെ സമീപിച്ച ഐടി പ്രഫഷനൽ അർജുൻ പി. ഭാസ്കർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

മെട്രോപ്പൊലിറ്റൻ പ്ലാനിങ് കമ്മിറ്റിയുടെ ആവശ്യകത സംബന്ധിച്ചു മനോരമ പ്രസിദ്ധീകരിച്ച വാർത്തകളുടെ സമാഹാരം മലയാള മനോരമ ചീഫ് അസോഷ്യേറ്റ് എഡിറ്ററും ഡയറക്ടറുമായ റിയാദ് മാത്യു മന്ത്രിക്കു കൈമാറി.

English Summary:

Kochi Metropolitan Planning Committee will not get delayed: MB Rajesh