എഡിഎമ്മിന്റെ മരണം: എസ്ഐടിക്ക് അടിമുടി വീഴ്ചയെന്നു മഞ്ജുഷ
∙ കണ്ണൂർ പൊലീസിനെ നിയന്ത്രിക്കുന്ന സിപിഎം നേതാക്കൾ നിർദേശിക്കുന്ന രീതിയിൽ അശ്രദ്ധമായാണ് എസ്ഐടിയുടെ അന്വേഷണം. എസ്ഐടി രൂപീകരണം ചട്ടപ്രകാരമല്ല. എസ്ഐടിയിലെ പല ഉദ്യോഗസ്ഥർക്കും സിപിഎം നേതാവായ പ്രതി പി.പി.ദിവ്യയുമായി അടുത്ത ബന്ധമുണ്ട്.

∙ യാത്രയയപ്പു യോഗത്തിൽ ഉന്നയിച്ച വ്യാജ ആരോപണങ്ങൾ റെക്കോർഡ് ചെയ്യിച്ച ദിവ്യ, അവ നവീൻ ബാബുവിനു സ്ഥലംമാറ്റം കിട്ടിയ പത്തനംതിട്ട ജില്ലയിലെ ജീവനക്കാർക്കുവരെ അയച്ചുകൊടുത്തു. ഇക്കാര്യത്തിലൊന്നും എസ്ഐടി സമഗ്ര അന്വേഷണം നടത്തിയിട്ടില്ല.
∙ ഒക്ടോബർ 14നു വിവാദ യാത്രയയപ്പു യോഗത്തിനുശേഷം നവീനെ ആരെല്ലാം സന്ദർശിച്ചെന്നു കണ്ടെത്തേണ്ടതുണ്ട്. കലക്ടറേറ്റ് പരിസരം, റെയിൽവേ സ്റ്റേഷൻ, ക്വാർട്ടേഴ്സ് എന്നിവിടങ്ങളിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ എസ്ഐടി ശേഖരിച്ചിട്ടില്ല.
കലക്ടറുടെ പങ്ക് അന്വേഷിക്കണം
∙ കുറ്റകൃത്യത്തിൽ കലക്ടർ അരുൺ കെ.വിജയനും പി.പി.ദിവ്യയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് അന്വേഷിക്കണം.
∙ കോൾ ഡേറ്റ റെക്കോർഡുകളും (സിഡിആർ) കലക്ടറേറ്റ് പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു മാത്രമേ കലക്ടർക്കു പങ്കുണ്ടോയെന്നു കണ്ടെത്താനാകൂ. സംശയകരമായ സാഹചര്യങ്ങളുണ്ടായിട്ടും കലക്ടർക്കെതിരെ അന്വേഷണം നടത്താൻ എസ്ഐടി വിസമ്മതിക്കുകയാണ്.
∙ പി.പി.ദിവ്യ, സംരംഭകൻ പ്രശാന്ത് എന്നിവരുടെ സിഡിആറും ശേഖരിച്ചിട്ടില്ല. പ്രതിയുടെയും കലക്ടറുടെയും സിഡിആർ എസ്ഐടി മനഃപൂർവം മറച്ചുവയ്ക്കുകയാണെന്നു സംശയമുണ്ട്. സിഡിആർ സൂക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടും നടപടിയില്ല.