ബാങ്ക് ജീവനക്കാരുടെ സ്ഥലംമാറ്റം: അനുഭാവപൂർവമാക്കാൻ നടപടി
കോട്ടയം ∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉൾപ്പെടെയുള്ള പൊതുമേഖലാ ബാങ്കുകളിലെ സ്ഥലംമാറ്റങ്ങൾ കൂടുതൽ അനുഭാവപൂർവമാക്കി കേന്ദ്ര ധനമന്ത്രാലയത്തിലെ സാമ്പത്തിക സേവന വിഭാഗം പുതിയ നിർദേശങ്ങൾ പ്രഖ്യാപിച്ചു. അതതു ബോർഡുകളുടെ അംഗീകാരം നേടി അടുത്ത സാമ്പത്തിക വർഷം ഇവ നടപ്പാക്കണം. സ്ത്രീകളെ കഴിയുന്നിടത്തോളം അടുത്ത പ്രദേശങ്ങളിലേക്കേ സ്ഥലംമാറ്റാവൂവെന്നാണു നിർദേശം. വിദൂര സ്ഥലത്തേക്കു മാറ്റിയാൽ സുരക്ഷ, അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണം.

-
Also Read
ബവ്കോയ്ക്ക് ഇനി സൂപ്പർ പ്രീമിയം ഷോപ്പും
സർക്കുലറിൽ പറയുന്നത്
∙ ഓൺലൈനിലൂടെ അപേക്ഷിക്കാം.
∙ ജീവനക്കാർക്കു താൽപര്യമുള്ള ഇടങ്ങൾ ആവശ്യപ്പെടാനുള്ള സൗകര്യം പോർട്ടലിൽ വേണം.
∙ പോർട്ടലിൽ സീനിയോറിറ്റി ലിസ്റ്റും സ്ഥലംമാറ്റ നയങ്ങളും വേണം.
∙ അടിയന്തര സാഹചര്യങ്ങളിൽ ഒഴികെ ജൂണിനു മുൻപു സ്ഥലംമാറ്റം നടത്തണം.
∙ വിവാഹം, പങ്കാളിയുടെ ജോലിസ്ഥലം, ചികിത്സാസൗകര്യം, കുട്ടികളുടെ പരിരക്ഷ എന്നിവ പരിഗണിച്ചേ വിദൂര സ്ഥലംമാറ്റം നടത്താവൂ.
∙ വ്യത്യസ്ത ഭരണമേഖലകൾ കൃത്യമായി നിർവചിച്ച് ഓരോ ഇടങ്ങളിലും വേണ്ട ഏറ്റവും ചുരുങ്ങിയ സേവന കാലാവധി നിജപ്പെടുത്തണം. കൂടിയ സേവന കാലാവധിയും വ്യക്തമാക്കണം.
∙ ബുദ്ധിമുട്ടുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർക്കു കാലാവധി പൂർത്തിയാക്കുമ്പോൾ മുൻഗണന നൽകണം.
∙ സ്കെയിൽ 3 വരെയുള്ള ഉദ്യോഗസ്ഥരെ ഒരേ സംസ്ഥാനത്തു തുടരാൻ അനുവദിക്കണം.
∙ പരാതികളിൽ 15 ദിവസത്തിനുള്ളിൽ പരിഹാരം കാണണം.