തിരുവനന്തപുരം ∙ ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ ഗവർണർ സ്വന്തം നിലയ്ക്കു താൽക്കാലിക വിസിമാരെ നിയമിച്ചത് അംഗീകരിക്കില്ലെന്നു മന്ത്രി ആർ.ബിന്ദു വ്യക്തമാക്കിയതോടെ വിഷയം നിയമപോരാട്ടത്തിലേക്കു നീങ്ങുമെന്നു വ്യക്തമായി. ഒപ്പം ഗവർണറെ ഒരിടവേളയ്ക്കുശേഷം രാഷ്ട്രീയമായി നേരിടാൻ സിപിഎമ്മും എൽഡിഎഫും രംഗത്തുവരും. സർക്കാരിന്റെ പാനലിലെ എല്ലാവരെയും തള്ളിയ ഗവർണർ, സർക്കാരിന്റെ ‘കണ്ണിലെ കരടായ’ ഡോ. സിസ തോമസിനെ നിയമിച്ചത് വലിയ പ്രകോപനമായാണു സിപിഎം കാണുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർക്കാരിന്റെ താൽപര്യത്തിനു കണ്ണൂരിൽ ഡോ. ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകിയതു ഗവർണറായിരുന്നെങ്കിലും അതു വിവാദമാക്കിയതിൽ അദ്ദേഹത്തിനു നിർണായക പങ്കുണ്ടായിരുന്നു. സർക്കാർ നി‍ർബന്ധിച്ചെന്ന ഗവർണറുടെ തുറന്നുപറച്ചിലാണു വിവാദം കത്തിച്ചത്. സർക്കാർ ഇടപെട്ടെന്നു കാട്ടി ആ നിയമനം സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു.

ADVERTISEMENT

എന്നാൽ, ഡോ. മോഹനൻ കുന്നുമ്മലിന്റെ പുനർനിയമനം സർക്കാർ ആവശ്യപ്പെടാതെ ഗവർണറുടെ താൽപര്യത്തിലായിരുന്നു. ഗോപിനാഥ് രവീന്ദ്രന്റെ കാര്യത്തിൽ ഗവർണർ തങ്ങളോടു ചെയ്തത് മോഹനൻ കുന്നുമ്മലിന്റെ കാര്യത്തിൽ സർക്കാർ ഗവർണറോടു ചെയ്തില്ല. അതിനു കൃത്യമായ കാരണമുണ്ടായിരുന്നു. ഡിജിറ്റൽ സർവകലാശാലാ വി.സിയായിരുന്ന ഡോ. സജി ഗോപിനാഥിനു സാങ്കേതിക സർവകലാശാലയിൽ വി.സിയുടെ ചുമതല ഗവർണർ നൽകിയേക്കുമെന്നു സർക്കാർ കരുതി. ഒപ്പം, ഡിജിറ്റലിൽ ഡോ. എം.എസ്.രാജശ്രീയുടെ നിയമനവും സർക്കാർ പ്രതീക്ഷിച്ചു. രാജശ്രീക്കു നേരത്തേ കെടിയു വി.സി സ്ഥാനം നഷ്ടപ്പെട്ടതിൽ ഗവർണർ സഹതാപം പ്രകടിപ്പിച്ചിരുന്നു. കോടതി ഉത്തരവിനെത്തുടർന്നു മറ്റു വി.സിമാരെ ഗവർണർ പുറത്താക്കിയപ്പോൾ സജി ഗോപിനാഥിനോടു വിശദീകരണം ചോദിച്ചതല്ലാതെ പുറത്താക്കിയില്ല. 

ഈ മൃദുസമീപനം ഇവരോടു ഗവർണർ തുടരുമെന്നു കരുതിയാണു സർക്കാർ അനുനയം പുറത്തെടുത്തത്. വകുപ്പുമന്ത്രിയും പാർട്ടിയുടെ അധ്യാപകസംഘടനകളും ചില പ്രതിഷേധങ്ങൾ ഉയർത്തിയതല്ലാതെ, മോഹനൻ കുന്നുമ്മലിന്റെ നിയമനത്തെ സർക്കാർ നേരിട്ട് എതിർക്കാതിരുന്നത് ഇക്കാരണത്താലാണ്. എന്നാൽ, തങ്ങൾ കാണിച്ച മര്യാദ ഗവർണർ തിരിച്ചു കാണിച്ചില്ലെന്നു സർക്കാർ കരുതുന്നു. ഈ സാഹചര്യത്തിൽ കോടതി വഴിയും രാഷ്ട്രീയമായും ഗവർണറെ നേരിട്ടേക്കും.

ADVERTISEMENT

മുൻ ഉത്തരവിൽ വ്യക്തത അനുവദിച്ചില്ല

കൊച്ചി ∙ കേരള സാങ്കേതിക സർവകലാശാലയിൽ (കെടിയു) താൽക്കാലിക വി.സിയായി ഡോ. സിസ തോമസിനെ നിയമിച്ചതുമായി ബന്ധപ്പെട്ട മുൻ ഉത്തരവിൽ വ്യക്തത വരുത്തണമെന്ന ഗവർണറുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല. ഈയാവശ്യത്തിനു ഗവർണർ നൽകിയ ഉപഹർജി ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തീർപ്പാക്കി.

സർവകലാശാലകളിൽ സ്ഥിരം വി.സിമാരെ നിയമിക്കുന്നതിൽ സർക്കാർ ഇടപെടൽ ഉണ്ടാകരുതെന്ന സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ഗവർണർ കോടതിയെ സമീപിച്ചത്. സാങ്കേതിക സർവകലാശാലയിൽ താൽക്കാലിക വി.സിയെ നിയമിക്കേണ്ടതു സർക്കാർ ലിസ്റ്റിൽ നിന്നാകണമെന്നായിരുന്നു 2023 ഫെബ്രുവരി 16ലെ ഡിവിഷൻ ബെഞ്ച് വിധി. അന്നത്തെ പ്രത്യേക സാഹചര്യത്തിൽ സിസ തോമസിനെ തുടരാനും അനുവദിച്ചിരുന്നു.

ADVERTISEMENT

ഇതിനിടെ, കണ്ണൂർ വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനു പുനർനിയമനം നൽകിയതു റദ്ദാക്കിയ സുപ്രീംകോടതി വിധിയിൽ വി.സി നിയമനത്തിൽ സർക്കാർ ഇടപെടലുണ്ടാകരുതെന്നു പറഞ്ഞിട്ടുണ്ടെന്നു കാണിച്ചാണു ഗവർണർ വ്യക്തത തേടിയത്. എന്നാൽ, കെടിയുവിലെ താൽക്കാലിക വിസി നിയമന വിഷയമാണു ഹൈക്കോടതി പരിഗണിച്ചതെന്നും സർക്കാർ ലിസ്റ്റിൽനിന്നാണു നിയമനം വേണ്ടതെന്നു പറഞ്ഞതു കെടിയു നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 

അന്നത്തെ സാഹചര്യവും നിയമവ്യവസ്ഥകളും പരിഗണിച്ചാണു തീരുമാനമെടുത്തത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇതിൽ മാറ്റം വരുത്താനാകില്ലെന്നു പറഞ്ഞ കോടതി, ചാൻസലറുടെ ഉപഹർജി തീർപ്പാക്കി.

English Summary:

VC Appointment: Kerala Governor and Government face Legal Battle