ന്യൂഡൽഹി∙ അണക്കെട്ടുകളുടെ സമഗ്ര സുരക്ഷാ പരിശോധന നടത്താനുള്ള ഉത്തരവാദിത്തം ഉടമസ്ഥരായ സംസ്ഥാനങ്ങൾക്കാണെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം വ്യക്തമാക്കി. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാപരിശോധന സംബന്ധിച്ച് കേരളത്തിന്റെ പ്രതീക്ഷകൾക്കു തിരിച്ചടിയാകുമെന്നു വ്യാഖ്യാനിക്കാവുന്നതാണ് കേന്ദ്ര നിലപാട്. കേരളത്തിലാണു സ്ഥിതി ചെയ്യുന്നതെങ്കിലും മുല്ലപ്പെരിയാർ ഡാമിന്റെ ഉടമസ്ഥാവകാശം തമിഴ്നാടിനാണ്. സമഗ്ര സുരക്ഷാ പരിശോധന തമിഴ്നാടിന്റെ ഉത്തരവാദിത്തമാകുമെന്നാണ് മന്ത്രിയുടെ മറുപടിയിൽനിന്നു വ്യക്തമാകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നതും മറ്റൊരു സംസ്ഥാനം നിയന്ത്രിക്കുന്നതുമായ അണക്കെട്ടുകളുടെ കാര്യത്തിൽ സംസ്ഥാന ഡാം സുരക്ഷാ സമിതിയായി ദേശീയ ഡാം സുരക്ഷാ അതോറിറ്റിയാണ് (എൻഡിഎസ്എ) പ്രവർത്തിക്കുകയെന്ന് ലോക്സഭയിൽ ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിനു മറുപടിയായി ജലശക്തി സഹമന്ത്രി പറഞ്ഞു. അണക്കെട്ടുകളുടെ സുരക്ഷ, നടത്തിപ്പ്, അറ്റകുറ്റപ്പണികൾ എന്നിവയ്ക്കുള്ള ഉത്തരവാദിത്തം ഉടമസ്ഥ സംസ്ഥാനത്തിനാണ്. സംസ്ഥാന സുരക്ഷാ സമിതിയുടെ ചുമതലയോടെ ദേശീയ അതോറിറ്റി പ്രവർത്തിക്കുന്ന സാഹചര്യത്തിൽ, ആവശ്യമായ നടപടികളെക്കുറിച്ച് ഉടമസ്ഥർക്കു നിർദേശം നൽകും. എന്നാൽ, അണക്കെട്ടിന്റെ നിയന്ത്രണം അതോറിറ്റി ഏറ്റെടുക്കില്ല – മന്ത്രി വിശദീകരിച്ചു. 

ADVERTISEMENT

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മേൽനോട്ടത്തിന് നിലവിൽ സമിതിയുണ്ട്. എന്നാൽ, എൻഡിഎസ്എ പൂർണമായി പ്രവർത്തനസജ്ജമാവുന്നതോടെ എല്ലാം അതോറിറ്റിയുടെ മേൽനോട്ടത്തിലാവുമെന്നാണ് കേരളം പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നത്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുമെന്ന് കഴിഞ്ഞ ഓഗസ്റ്റിൽ ഡീൻ‍ കുര്യാക്കോസ് നടത്തിയ ചർച്ചയിൽ അതോറിറ്റി ചെയർമാൻ അനിൽ ജെയിൻ വ്യക്തമാക്കിയതുമാണ്.

English Summary:

Mullaperiyar Dam Controversy : Centre States Safety Inspections Responsibility Lies with Tamil Nadu