റേഷൻ മസ്റ്ററിങ്: ‘മുഖം കാണിച്ചത് ’ അര ലക്ഷം പേർ
തിരുവനന്തപുരം ∙ സംസ്ഥാനത്ത് മൊബൈൽ ആപ്ലിക്കേഷനിലൂടെ മുഖം കാണിച്ചു മസ്റ്ററിങ് നടത്തിയത് അൻപതിനായിരത്തോളം റേഷൻ ഗുണഭോക്താക്കൾ. മുൻഗണനാ റേഷൻ കാർഡുകളായ മഞ്ഞ, പിങ്ക് എന്നിവയിലെ അംഗങ്ങൾക്ക് മുഖം സ്കാൻ ചെയ്തു മസ്റ്ററിങ് നടത്താൻ mera ekyc എന്ന പേരിലുള്ള ആപ് പ്രവർത്തനം തുടങ്ങിയത് ഈ മാസം പതിനൊന്നിനാണ്. രാജ്യത്ത് ആദ്യമായി കേരളമാണ് ഇത്തരമൊരു ആപ് സജ്ജമാക്കിയത്. നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി) ഹൈദരാബാദ് യൂണിറ്റിന്റെ സഹായത്തോടെ വികസിപ്പിച്ച ആപ്പിനൊപ്പം ആധാർ aadhar face rd എന്ന ആപ് കൂടി ഫോണിൽ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുമ്പോഴാണ് ഇതിന്റെ പ്രവർത്തനം പൂർണമാകുന്നത്. ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഐടി സെല്ലിന്റെ സാങ്കേതികസഹായവും ആപ്പിനായി ലഭിച്ചിരുന്നു.

ആധാറിലെ ഫോട്ടോയിലെ സൂക്ഷ്മവിവരങ്ങളുമായി ഒത്തുനോക്കിയാണ് മുഖം സ്കാൻ ചെയ്യുന്ന ആപ്പിന്റെ പ്രവർത്തനം. റേഷൻ കടകളിലെ ഇ പോസ് യന്ത്രങ്ങളിൽ വിരലടയാളം പതിച്ച് മസ്റ്ററിങ് നടത്താൻ സാധിക്കാത്തവർ, 12 വയസ്സിനു താഴെയുള്ള കുട്ടികൾ, കിടപ്പുരോഗികൾ തുടങ്ങിയവരെ ലക്ഷ്യമിട്ടാണ് ആപ് വികസിപ്പിച്ചത്. ഇതുവരെ മുൻഗണനാ കാർഡുകളിലെ 1.31 കോടി ഗുണഭോക്താക്കൾ മസ്റ്ററിങ് നടത്തി. ഇതര സംസ്ഥാനങ്ങളിലെ റേഷൻ കാർഡുകളിൽ അംഗങ്ങളായ ഒരു ലക്ഷത്തോളം പേരാണ് കേരളത്തിൽ മസ്റ്ററിങ് നടത്തിയത്. ഇതര സംസ്ഥാനങ്ങളിൽ മസ്റ്ററിങ് നടത്തിയ കേരളീയർ 785 പേർ മാത്രമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇനി 21.30 ലക്ഷം പേർ മസ്റ്ററിങ് ചെയ്യാൻ ബാക്കിയുണ്ട്.