കേന്ദ്ര ‘സിഗ്നൽ’കാണാതെ കേരളം; റെയിൽവേ പദ്ധതികൾക്കു ഭൂമിയേറ്റെടുക്കലിൽ മെല്ലെപ്പോക്ക്
തിരുവനന്തപുരം∙ റെയിൽവേ പദ്ധതികൾക്കു സമയബന്ധിതമായി ഭൂമിയേറ്റെടുത്തു നൽകുന്നതിൽ കേരളം പരാജയമാണെന്ന് കേന്ദ്രം ആവർത്തിച്ചിട്ടും കുലുക്കമില്ലാതെ സംസ്ഥാന സർക്കാർ.

തിരുവനന്തപുരം– കന്യാകുമാരി, എറണാകുളം– കുമ്പളം, കുമ്പളം– തുറവൂർ പാത ഇരട്ടിപ്പിക്കൽ പദ്ധതികൾക്ക് മേയിൽ ഭൂമി കൈമാറുമെന്നാണ് സർക്കാർ ആദ്യം അറിയിച്ചിരുന്നത്. ഇത് പിന്നീട് ഓഗസ്റ്റും ഒക്ടോബറുമായി മാറി. ഡിസംബറിൽ നൽകുമെന്നാണ് ഒടുവിൽ അറിയിച്ചിരിക്കുന്നത്. 2018 ലും 2019 ലും റവന്യു സെക്രട്ടറിമാരാണു റെയിൽവേ പദ്ധതികളുടെ ഭൂമിയേറ്റെടുക്കലിനു മേൽനോട്ടം വഹിച്ചിരുന്നത്. അന്ന് എല്ലാ മാസവും ടാർഗറ്റ് നിശ്ചയിച്ചാണു വകുപ്പ് മുന്നോട്ടു പോയിരുന്നത്. ഇതുതിരികെ കൊണ്ടുവരണമെന്നു റെയിൽവേ ആവശ്യപ്പെടുന്നു.
ഭൂമിയേറ്റെടുക്കാൻ 2014 കോടി രൂപയാണു വിവിധ കലക്ടറേറ്റുകളിൽ റെയിൽവേ കെട്ടി വച്ചിരിക്കുന്നത്. ഈ പണം സംബന്ധിച്ചു കൃത്യമായ കണക്ക് ഹാജരാക്കാനും സർക്കാരിന് കഴിഞ്ഞിട്ടില്ല. ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുത്തു നൽകാനുള്ളത് അങ്കമാലി– എരുമേലി ശബരി പാതയ്ക്കാണ്.
416 ഹെക്ടറിൽ ഇതുവരെ 24 ഹെക്ടറാണ് ഏറ്റെടുത്തത്. 392 ഹെക്ടർ ഇനിയും ഏറ്റെടുക്കണം. 282 കോടി രൂപയാണു െറയിൽവേ നൽകിയിരിക്കുന്നത്. 2019ൽ പദ്ധതി മരവിപ്പിച്ചപ്പോൾ റെയിൽവേ പണം തിരികെ ചോദിച്ചെങ്കിലും നൽകിയില്ല. ഭൂമിയേറ്റെടുക്കണമെങ്കിൽ പദ്ധതി മരവിപ്പിച്ച തീരുമാനം റെയിൽവേ റദ്ദാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എന്നാൽ പദ്ധതിക്കായി ത്രികക്ഷി കരാർ ഒപ്പിടാതെ റെയിൽവേ തീരുമാനം മാറ്റില്ല.
അതേസമയം, റെയിൽവേക്കും ദേശീയപാതയ്ക്കും മുൻപില്ലാത്ത േവഗത്തിലാണു ഭൂമിയേറ്റെടുത്തു നൽകുന്നതെന്നു മന്ത്രി കെ.രാജൻ പറഞ്ഞു.