കോട്ടയം ∙ നഗരത്തിലെ ആകാശപ്പാതയുടെ (സ്കൈവോക്) മേൽക്കൂര പൊളിച്ചുനീക്കണമെന്നു വിദഗ്ധ സമിതി റിപ്പോർട്ട്. തുരുമ്പെടുത്ത പൈപ്പുകൾ വേഗം നീക്കം ചെയ്യണമെന്നും കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ നിർദേശപ്രകാരം പാലക്കാട് ഐഐടി, ചെന്നൈയിലെ സ്ട്രക്ചറൽ എൻജിനീയറിങ് റിസർച് സെന്റർ എന്നിവർ നടത്തിയ ബലപരിശോധനാ റിപ്പോർട്ട് നിർദേശിക്കുന്നു. അടിസ്ഥാന തൂണുകൾ ഒഴികെ മേൽക്കൂര മുഴുവൻ നീക്കണമെന്നാണു റിപ്പോർട്ടിൽ പറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇതേസമയം, ആദ്യഘട്ടം നിർമാണം ന‌ടത്തിയ കിറ്റ്കോയെ ഒഴിവാക്കി പകരം ഊരാളുങ്കൽ സൊസൈറ്റിയെ പണിയേൽപിക്കാനുള്ള സർക്കാരിന്റെ ശ്രമം നടക്കാതെ വന്നതോടെ ബലപരിശോധനയിലൂടെ ആകാശപ്പാതയ്ക്കു തടയിട്ടതാണെന്ന് ആരോപണമുണ്ട്.

ADVERTISEMENT

ആകാശപ്പാതയെ കൊല്ലാൻ ഒരു കാരണം കണ്ടെത്തിയതാണെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രതികരിച്ചു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 2015 ഡിസംബർ 22ന് ആണ് ആകാശപ്പാതയുടെ നിർമാണം ആരംഭിച്ചത്. പദ്ധതിക്ക് 5.18 കോടി രൂപ അനുവദിച്ചു. നിർമാണം അടുത്ത ഘട്ടത്തിലേക്കു കടന്നപ്പോഴാണ് എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയത്. തുടർന്നു കിറ്റ്കോയ്ക്കുള്ള ഫണ്ട് കുടിശികയായി. അതോടെ പണി സ്തംഭിക്കുകയായിരുന്നു.

‘‘തൃശൂരിൽ ഉൾപ്പെടെ ആകാശപ്പാത വന്നു. ഇവിടെ  സാങ്കേതികവും നയപരവുമായ കാരണങ്ങൾ പറയുകയാണ്. ഹൈക്കോ‌ടതിയുടെ പരിഗണനയിലുള്ള വിഷയമായിട്ടും ആകാശപ്പാത പൊളിക്കുമെന്നു നിയമസഭയിൽ ഒരു മന്ത്രിയെക്കൊണ്ട് പറയിപ്പിച്ച സർക്കാരാണു ഭരണം നടത്തുന്നത്.’’ - തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

English Summary:

Kottayam Skywalk: Expert report Recommends dismantling skywalk roof