ഗംഗാ നദിയിൽ വീണ മലയാളിക്കായി തിരച്ചിൽ തുടരുന്നു
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ ഋഷികേശിൽ വിനോദയാത്രയ്ക്കിടെ ഗംഗാ നദിയിൽ വീണു കാണാതായ മലയാളി യുവാവിനായി തിരച്ചിൽ തുടരുന്നു. ഡൽഹി ഖാൻപുർ ദേവ്‌ലി വില്ലേജിൽ താമസിക്കുന്ന കോന്നി സ്വദേശി കെ.കെ. മോഹന്റെയും ശ്യാമളയുടെയും മകൻ ആകാശ് മോഹനെയാണ് (27) കാണാതായത്. ഉത്തരാഖണ്ഡിലെത്തിയ ആകാശിന്റെ ബന്ധുക്കളുമായി കേരള ഹൗസ് അധികൃതർ ബന്ധപ്പെടുന്നുണ്ട്.

ന്യൂഡൽഹി ∙ ഉത്തരാഖണ്ഡിലെ ഋഷികേശിൽ വിനോദയാത്രയ്ക്കിടെ ഗംഗാ നദിയിൽ വീണു കാണാതായ മലയാളി യുവാവിനായി തിരച്ചിൽ തുടരുന്നു. ഡൽഹി ഖാൻപുർ ദേവ്‌ലി വില്ലേജിൽ താമസിക്കുന്ന കോന്നി സ്വദേശി കെ.കെ. മോഹന്റെയും ശ്യാമളയുടെയും മകൻ ആകാശ് മോഹനെയാണ് (27) കാണാതായത്. ഉത്തരാഖണ്ഡിലെത്തിയ ആകാശിന്റെ ബന്ധുക്കളുമായി കേരള ഹൗസ് അധികൃതർ ബന്ധപ്പെടുന്നുണ്ട്. കേരള ഹൗസ് റസിഡന്റ് കമ്മിഷണറും നോർക്ക റൂട്സ് ഡൽഹി എൻആർകെ ഡവലപ്മെന്റ് ഓഫിസ് പ്രതിനിധികളും ഡെറാഡൂൺ ജില്ലാ ഭരണകൂടവുമായും പ്രദേശത്തെ മലയാളി സംഘടന പ്രതിനിധികളുമായും ബന്ധപ്പെട്ട് തിരച്ചിൽ ഊർജിതമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. ഉത്തരാഖണ്ഡ് പൊലീസിന്റെ നേതൃത്വത്തിൽ സംസ്ഥാന ദുരന്ത നിവാരണ സേനയും റിവർ റാഫ്റ്റിങ് സർവീസ് സംഘങ്ങളും തിരച്ചിലിൽ പങ്കുചേർന്നിട്ടുണ്ട്.
ഗുരുഗ്രാമിലെ ഗ്ലോബൽ അഷ്വറൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആകാശ് ഓഫിസിൽ നിന്നുള്ള സംഘത്തിനൊപ്പമാണ് ഋഷികേശിലേക്കു പോയത്. കുളിക്കുന്നതിനിടെ കാൽവഴുതി നദിയിലേക്കു വീഴുകയായിരുന്നെന്നാണ് ഒപ്പമുണ്ടായിരുന്നവർ പറഞ്ഞത്. ആകാശിനൊപ്പം പോയ സംഘത്തിലെ 3 പേർ ഋഷികേശിൽ തന്നെ തുടരുകയാണ്.