പബ്ലിക് വൈഫൈ ഹോട്സ്പോട്ട് പദ്ധതി: കെ ഫോണിന് കൈമാറാൻ പണമില്ല; ബിഎസ്എൻഎൽ തുടരും
തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ പബ്ലിക് വൈഫൈ ഹോട്സ്പോട്ട് പദ്ധതിയായ ‘കെഫൈ’, സർക്കാർ നിയന്ത്രണത്തിലുള്ള കെ ഫോണിനു കൈമാറാൻ പണമില്ല. നിലവിലുള്ള 2023 ഹോട്സ്പോട്ടുകൾ ഏറ്റെടുക്കാനും 2000 പുതിയ ഹോട്സ്പോട്ടുകൾ ആരംഭിക്കാനും 133 കോടി രൂപയുടെ പദ്ധതി നിർദേശമാണു കെ ഫോൺ നൽകിയത്.

ഐടി മിഷൻ നിർദേശം അംഗീകരിച്ചു ശുപാർശ നൽകിയെങ്കിലും സാമ്പത്തിക ഞെരുക്കം മൂലം ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല. ഇതേത്തുടർന്ന്, 2018 മുതലുള്ള സേവനദാതാവായ ബിഎസ്എൻഎലിന് 6 മാസം കൂടി കരാർ നീട്ടിനൽകി. ബിഎസ്എൻഎലിനെക്കാൾ നിരക്കു കൂടുതലാണെങ്കിലും അവർ 10 എംബിപിഎസ് വേഗത്തിൽ ഇന്റർനെറ്റ് നൽകുമ്പോൾ, 100 എംബിപിഎസ് വേഗം നൽകാമെന്നാണു കെ ഫോണിന്റെ വാഗ്ദാനം.
പൊതുസ്ഥലങ്ങളിൽ ദിവസം ഒരു ജിബി വീതം സൗജന്യ വൈഫൈ നൽകുന്ന കെഫൈ പദ്ധതി 2018 ലാണു തുടങ്ങിയത്. ഒരു ജിബിയിൽ അധികം ഉപയോഗിക്കേണ്ടവർക്കു പണം നൽകി റീചാർജ് ചെയ്യാം. 2023 ഹോട്സ്പോട്ടുകൾ നിലവിലുണ്ട്. ഹോട്സ്പോട്ട് ഒന്നിനു വർഷം 30,000 രൂപ നിരക്കിലാണു ബിഎസ്എൻഎലിന്റെ കരാർ. 2022–23 ലെ ബജറ്റിൽ 2000 പുതിയ ഹോട്സ്പോട്ടുകൾ പ്രഖ്യാപിച്ചപ്പോഴാണു പഴയതും പുതിയതും കെ ഫോണിനെ ഏൽപിക്കാൻ തീരുമാനിച്ചത്. എന്നാൽ, കെ ഫോൺ പ്രവർത്തനപഥത്തിൽ എത്താത്തതു പദ്ധതിയെ ബാധിച്ചു. പദ്ധതി ഏറ്റെടുക്കണമെങ്കിൽ വലിയ പണച്ചെലവുണ്ടെന്നാണു കെ ഫോണിന്റെ വാദം. എന്നാൽ, തൽക്കാലം ഇത്രയും വലിയ തുക മുടക്കാനില്ലെന്നാണു ധനവകുപ്പിന്റെ നിലപാട്.