പി.സരിൻ ഒറ്റപ്പാലം ഏരിയ സമ്മേളനത്തിൽ; എത്തിയത് ഉദ്ഘാടനത്തിനിടെ
ഒറ്റപ്പാലം ∙ കോൺഗ്രസ് വിട്ടു സിപിഎമ്മിലെത്തിയ ഡോ. പി.സരിൻ ഒറ്റപ്പാലം ഏരിയ സമ്മേളനത്തിനെത്തി. കോൺഗ്രസിലായിരുന്ന കാലത്ത് പ്രധാന പ്രവർത്തന മേഖലയായിരുന്ന ഒറ്റപ്പാലത്തെ പാർട്ടി വേദിയിൽ സരിന്റെ സാന്നിധ്യം ശ്രദ്ധേയമായി. സിപിഎമ്മിൽ അർഹമായ പരിഗണന നൽകുന്നതു സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെയാണു സരിൻ പാർട്ടിയിൽ സജീവമാകുന്നത്. സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് സരിൻ എത്തിയത്. ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന്റെ ഉദ്ഘാടനപ്രസംഗം തീരുന്നതുവരെ സരിൻ സദസ്സിൽ ഇരുന്നു. പ്രതിനിധി സമ്മേളനം തുടങ്ങും മുൻപാണു വേദിവിട്ടത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചത് ഒറ്റപ്പാലത്തു നിന്നാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായും കോൺഗ്രസിന്റെ സാമൂഹിക മാധ്യമ വിഭാഗം മേധാവിയായും തിരഞ്ഞെടുക്കപ്പെട്ടതും ഒറ്റപ്പാലത്തു പ്രവർത്തിക്കുന്നതിനിടെ. പിന്നീടു പ്രവർത്തനം പാലക്കാട്ടേക്കു മാറ്റിയ ഘട്ടത്തിലാണു കോൺഗ്രസുമായി ഉടക്കി ഇടതുപാളയത്തിലെത്തിയത്. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്രനായി. ഇതിനുശേഷം ആദ്യമായാണു പാർട്ടി സമ്മേളന വേദിയിലെത്തുന്നത്. അതേസമയം, സമ്മേളന നഗരിയിൽ സരിനൊപ്പം സെൽഫിയെടുക്കാൻ പ്രവർത്തകർ മത്സരിച്ചു. ജില്ലാ നേതാക്കൾ പോലും സരിനെ ചേർത്തുപിടിച്ചു സെൽഫിയെടുത്തു.