മുണ്ടക്കൈ, ചൂരൽമല ദുരന്ത പുനരധിവാസ സഹായം: കേന്ദ്രത്തിന് വിവേചനാധികാരം; അഭ്യർഥന മാത്രം കേരളത്തിന് വഴി
തിരുവനന്തപുരം∙ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാൻ കേന്ദ്രം അധികതുക നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാരിനു മറ്റൊന്നും ചെയ്യാനാകില്ല. സംസ്ഥാനങ്ങളുടെ ദുരന്ത പ്രതികരണ നിധിയിലേക്കുള്ള

തിരുവനന്തപുരം∙ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാൻ കേന്ദ്രം അധികതുക നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാരിനു മറ്റൊന്നും ചെയ്യാനാകില്ല. സംസ്ഥാനങ്ങളുടെ ദുരന്ത പ്രതികരണ നിധിയിലേക്കുള്ള (എസ്ഡിആർഎഫ്) വിഹിതത്തിനു പുറമേ തുക നൽകുന്നതും ധനസഹായം അനുവദിക്കുന്നതിന്റെ മാനദണ്ഡം മാറ്റുന്നതും പൂർണമായി കേന്ദ്രത്തിന്റെ വിവേചനാധികാരത്തിൽ ഉൾപ്പെട്ടതാണ്.
മറ്റു സംസ്ഥാനങ്ങൾക്ക് അനുവദിച്ച കീഴ്‌വഴക്കം ചൂണ്ടിക്കാട്ടി തുടർച്ചയായി അഭ്യർഥിക്കാമെന്നല്ലാതെ മറ്റു വഴിയില്ല. ദുരന്തലഘൂകരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ കഴിഞ്ഞദിവസം വീണ്ടും കേന്ദ്രത്തിനു കത്തയച്ചത് ഇതിന്റെ ഭാഗമാണ്. അധിക തുക അനുവദിക്കണമെന്നും മാനദണ്ഡങ്ങളിൽ ഇളവു വേണമെന്നുമുള്ള ആവശ്യമാണു കത്തിൽ ആവർത്തിച്ചത്.
പാർലമെന്റ് പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണു കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ദുരന്തപ്രതികരണ നിധികൾ രൂപീകരിച്ചത്. എസ്ഡിആർഎഫിൽ കേന്ദ്രവിഹിതം 75 ശതമാനവും സംസ്ഥാന വിഹിതം 25 ശതമാനവുമാണ്. രാജ്യത്തെ നികുതിപ്പണത്തിൽനിന്നു പ്രത്യേകമായി മാറ്റിവയ്ക്കുന്ന തുകയാണു കേന്ദ്രം എൻഡിആർഎഫിലും എസ്ഡിആർഎഫിലും നൽകുന്നത്. തുക പൂർണമായി ചെലവിട്ടില്ലെങ്കിലും എല്ലാ വർഷവും വിഹിതം ലഭിക്കും. അതേസമയം, മെമ്മോറാണ്ടം വഴി ദുരന്ത പ്രതികരണ നിധി ഉപയോഗിക്കേണ്ട സമയത്ത് എസ്ഡിആർഎഫിൽ ശേഷിക്കുന്ന തുക ഇരുവരുടെയും തുല്യവിഹിതമായാണു കണക്കിലെടുക്കുന്നത്.
കേരളം ചോദിച്ചത്:
∙ എസ്ഡിആർഎഫിൽ 558 കോടി രൂപ ശേഷിക്കുന്നുണ്ട്. ഇതിനു പുറമേ അടിയന്തര ധനസഹായമായി 219.23 കോടി കൂടി കേന്ദ്രം നൽകണം
∙ മെച്ചപ്പെട്ട സഹായം നൽകുന്നതിനായി ദുരന്തപ്രതികരണ നിധിയിൽനിന്നു തുക വിതരണം ചെയ്യുന്ന മാനദണ്ഡം മാറ്റണം
∙ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായത് അതീവ ഗുരുതര ദുരന്തമായി പ്രഖ്യാപിക്കണം
∙ ദേശസാൽകൃത ബാങ്കുകളിൽനിന്നു ദുരന്തബാധിതരെടുത്തിരിക്കുന്ന വായ്പയുടെ കുടിശിക എഴുതിത്തള്ളണം
കേന്ദ്രത്തിന്റെ നിലപാട്:
∙ എസ്ഡിആർഎഫിൽ കിടക്കുന്നതിൽ പകുതി തുക കേന്ദ്രത്തിന്റേതാണ്. അതിൽനിന്ന് 153.46 കോടി അനുവദിക്കാം
∙ തുക വിതരണം ചെയ്യുന്നതിന്റെ മാനദണ്ഡം മാറ്റാനാകില്ല
∙ അതീവ ഗുരുതര ദുരന്തമായി പ്രഖ്യാപിക്കാനാകില്ല
∙ വായ്പക്കുടിശിക എഴുതിത്തള്ളുന്ന കാര്യത്തിൽ തീരുമാനമായില്ല