എയ്ഡഡ് നിയമനം: മന്ത്രിയുമായുള്ള ചർച്ചയിൽ തീരുമാനമായില്ല
തിരുവനന്തപുരം∙ കഴിഞ്ഞ 3 വർഷം എയ്ഡഡ് സ്കൂൾ മാനേജർമാർ നൽകിയ അധ്യാപക, അനധ്യാപക സ്ഥിരനിയമന ഉത്തരവുകൾ പിൻവലിക്കണമെന്ന സർക്കുലറിനെ സംബന്ധിച്ച് കെസിബിസി പ്രതിനിധികളും കേരള പ്രൈവറ്റ് സ്കൂൾ എയ്ഡഡ് മാനേജേഴ്സ് അസോസിയേഷനും മന്ത്രി വി.ശിവൻകുട്ടിയുമായി ചർച്ച നടത്തിയെങ്കിലും സർക്കുലർ പിൻവലിക്കുകയോ തിരുത്തുകയോ ചെയ്യുന്നതിൽ തീരുമാനമായില്ല.

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കുലർ ഇറക്കിയതെന്നും ഇൗ നിലപാടിൽ നിന്നു പിന്നാക്കം പോകാനാകില്ലെന്നുമാണു മന്ത്രി സ്വീകരിച്ച നിലപാടെന്ന് മാനേജർമാർ വ്യക്തമാക്കി. സർക്കുലറിൽ വ്യക്തത വരുത്താൻ തയാറാണെന്നു മന്ത്രി അറിയിച്ചതായി അവർ പറഞ്ഞു. കെസിബിസി വിദ്യാഭ്യാസ കമ്മിഷൻ ചെയർമാൻ ജോഷ്വ മാർ ഇഗ്നാത്തിയോസ്, സെക്രട്ടറി ഫാ.ആന്റണി അറയ്ക്കൽ, വർക്കി ആറ്റുപുറത്ത് കോറെപ്പിസ്കോപ്പ എന്നിവരുമായും മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട്, ജനറൽ സെക്രട്ടറി മണി കൊല്ലം എന്നിവരുമായും വെവ്വേറെയായിരുന്നു മന്ത്രിയുടെ ചർച്ച.
2021 നവംബർ 8നു ശേഷം മാനേജ്മെന്റുകൾ ദിവസ വേതന നിയമന ഉത്തരവുകൾ മാത്രമേ നൽകാവൂ എന്ന സർക്കുലറിലെ നിർദേശമാണ് പ്രതിഷേധത്തിനിടയാക്കിയത്. ഇങ്ങനെയല്ലാതെ നിയമന ഉത്തരവുകൾ മാനേജ്മെന്റുകൾ നൽകിയിട്ടുണ്ടെങ്കിൽ ഇതു പിൻവലിച്ച് പകരം ദിവസവേതന നിയമന ഉത്തരവുകൾ നൽകണമെന്നും സർക്കുലറിലുണ്ട്. ഇൗ കാലയളവിൽ വിവിധ സ്കൂളുകളിൽ നിയമിച്ചത് 16,000 അധ്യാപകരെയാണെന്ന് മാനേജ്മെന്റുകൾ പറയുന്നു. മാനേജ്മെന്റുകൾ നൽകുന്ന സ്ഥിരനിയമനങ്ങൾ ദിവസവേതന നിയമനമായാണ് സർക്കാർ അംഗീകരിച്ചു വരുന്നത്. ഭിന്നശേഷി സംവരണ നിയമനം പൂർത്തിയാക്കിയ സ്കൂളുകളിലെ നിയമനങ്ങൾക്കു മാത്രമാണ് സ്ഥിരനിയമന അംഗീകാരം സർക്കാർ നൽകുന്നത്.
ഇൗ രീതി തുടരുന്നതിൽ എതിർപ്പില്ലെന്നാണ് മാനേജ്മെന്റുകളുടെ നിലപാട്. എന്നാൽ, മാനേജ്മെന്റുകൾ നിയമിക്കുന്നതു തന്നെ ദിവസവേതനാടിസ്ഥാനത്തിൽ ആകണമെന്ന സർക്കുലർ കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്കു വിരുദ്ധമാണെന്ന് അവർ വാദിക്കുന്നു. സ്ഥിരനിയമന ഒഴിവുകളിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കാൻ ചട്ടം അനുവദിക്കുന്നില്ല. ഇതു മറികടന്ന് നടത്തുന്ന നിയമനങ്ങൾ ഭാവിയിൽ നിയമക്കുരുക്കിൽ അകപ്പെടാനുമിടയുണ്ടെന്നാണ് മാനേജ്മെന്റുകൾ പറയുന്നത്.