പിന്നോട്ട് പോകേണ്ട ബസ് മുന്നോട്ട്; യുവാവ് ബസിന്റെ അടിയിൽപെട്ടു
കട്ടപ്പന ∙ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസ് പിന്നോട്ടുനീക്കുന്നതിനു പകരം വേഗത്തിൽ മുന്നോട്ടെടുത്തു; സ്റ്റാൻഡിനുള്ളിൽ കസേരയിലിരുന്ന യുവാവ് ബസിനടിയിൽപെട്ടെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

കട്ടപ്പന ∙ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസ് പിന്നോട്ടുനീക്കുന്നതിനു പകരം വേഗത്തിൽ മുന്നോട്ടെടുത്തു; സ്റ്റാൻഡിനുള്ളിൽ കസേരയിലിരുന്ന യുവാവ് ബസിനടിയിൽപെട്ടെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. യുവാവിനു പരുക്കില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ആർടിഒക്കു റിപ്പോർട്ട് നൽകുമെന്നു പൊലീസ് അറിയിച്ചു.
-
Also Read
ഈ സ്കൂളിന്റെ വെളിച്ചം; മൂന്ന് ‘കൺ’മണികൾ!
കുമളി അരമിനിയിൽ വിഷ്ണു (25) ആണ് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. ബസ് ഡ്രൈവറോടു ഹിയറിങ്ങിനു ഹാജരാകാൻ മോട്ടർ വാഹന വകുപ്പ് നിർദേശിച്ചു. ഞായറാഴ്ച വൈകിട്ട് സ്റ്റാൻഡിൽ, ബസ് കാത്തിരിക്കുന്നവർക്കായുള്ള കസേരയിൽ ഫോണിൽ നോക്കിയിരിക്കുകയായിരുന്നു വിഷ്ണു. 5 സീറ്റു വീതമുള്ള 2 ഇരിപ്പിടങ്ങളാണ് ആ ഭാഗത്തുള്ളത്. ഇവയുടെ രണ്ടിന്റെയും നടുവിലേക്കാണു ബസ് ഇടിച്ചുകയറിയത്. കസേര ഇളകി പിന്നോട്ടുമറിഞ്ഞു. ഇതിന്റെ അടിയിൽപെട്ടതിനാലാണു വിഷ്ണുവിനു പരുക്കേൽക്കാതിരുന്നത്. യാത്രക്കാർ ഇരിക്കുന്ന ഭാഗത്തു ചെറിയ ഉയരത്തിൽ കോൺക്രീറ്റ് സ്ലാബുണ്ട്. ഇതും കടന്നാണു ബസ് മുന്നോട്ടെത്തിയത്.