അനധികൃതമായി ക്ഷേമ പെൻഷൻ: ‘സംശയപ്പട്ടിക’ വരും
തിരുവനന്തപുരം∙ അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റുന്നെന്നു സംശയിക്കുന്നവരുടെ പട്ടിക തയാറാക്കാൻ വിവിധ വകുപ്പുകളുമായി ചേർന്ന് ധനവകുപ്പിന്റെ പദ്ധതി. വാഹനം,വലിയ വീട്,വലിയ അളവിൽ ഭൂമി തുടങ്ങിയവ ഉള്ളവരെ കണ്ടെത്തിയാണു സംശയപ്പട്ടിക തയാറാക്കുക. ഇതിനായി മോട്ടർ വാഹനം, റവന്യു,റജിസ്ട്രേഷൻ തുടങ്ങിയ വകുപ്പുകളുടെ ഡേറ്റാബേസ് പരിശോധിക്കും.

തിരുവനന്തപുരം∙ അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റുന്നെന്നു സംശയിക്കുന്നവരുടെ പട്ടിക തയാറാക്കാൻ വിവിധ വകുപ്പുകളുമായി ചേർന്ന് ധനവകുപ്പിന്റെ പദ്ധതി. വാഹനം,വലിയ വീട്,വലിയ അളവിൽ ഭൂമി തുടങ്ങിയവ ഉള്ളവരെ കണ്ടെത്തിയാണു സംശയപ്പട്ടിക തയാറാക്കുക. ഇതിനായി മോട്ടർ വാഹനം, റവന്യു,റജിസ്ട്രേഷൻ തുടങ്ങിയ വകുപ്പുകളുടെ ഡേറ്റാബേസ് പരിശോധിക്കും. ആദായനികുതി വകുപ്പിൽനിന്നും വിവരം തേടും. ഇതിനായി മുഖ്യമന്ത്രി തന്നെ ആദായനികുതി വകുപ്പിനു കത്ത് നൽകും. ഗുണഭോക്താവിന്റെ ആധാർ, മൊബൈൽ നമ്പർ എന്നിവ നൽകിയാണു പരിശോധന നടത്തുക.
ഇത്തരത്തിൽ തയാറാക്കുന്ന സംശയപ്പട്ടിക തദ്ദേശ സെക്രട്ടറിമാർക്കു കൈമാറും. അവർ തദ്ദേശ സ്ഥാപനത്തിലെ മറ്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നേരിട്ടു ഗുണഭോക്താവിന്റെ വീട്ടിലെത്തി പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ, സംശയപ്പട്ടികയിലുള്ള ആൾ അനർഹനാണെന്നു കണ്ടെത്തിയാൽ ക്ഷേമ പെൻഷൻ വിതരണം നിർത്തലാക്കും. ഇതുവരെ അനധികൃതമായി കൈപ്പറ്റിയ പെൻഷൻ തിരികെ ഇൗടാക്കുന്നതടക്കമുള്ള നടപടികളും കൈക്കൊള്ളും.
ക്ഷേമ പെൻഷൻകാർ മരിച്ചാൽ ഉടൻ പെൻഷൻ വിതരണം നിർത്തലാക്കുന്നതിനും തദ്ദേശവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി മരണം റജിസ്റ്റർ ചെയ്യുമ്പോൾ ആധാറും വാങ്ങണം. ഇൗ ആധാർ നമ്പർ ഉപയോഗിച്ചു ക്ഷേമ പെൻഷൻ വാങ്ങുന്നവരാണോ എന്നു സേവന സോഫ്റ്റ്‌വെയറിൽ പരിശോധിക്കണം. വാങ്ങുന്നുണ്ടെങ്കിൽ ഉടൻ വിതരണം നിർത്തിവയ്ക്കണം.
വാർഷിക മസ്റ്ററിങ് മാറ്റി പകരം പ്രതിമാസ മസ്റ്ററിങ് ഏർപ്പെടുത്താനും ആലോചനയുണ്ട്. ഇതിനായി പെൻഷൻ വീട്ടിലെത്തി വിതരണം ചെയ്യുമ്പോൾ തന്നെ മുഖം തിരിച്ചറിയുന്ന സോഫ്റ്റ്‌വെയർ വഴി മസ്റ്ററിങ് നടത്തും. പെൻഷൻ ഗുണഭോക്താക്കളുടെ പട്ടിക കൈകാര്യം ചെയ്യുന്ന സേവന സോഫ്റ്റ്‌വെയറിനെ കെ–സ്മാർട്ടുമായി ബന്ധിപ്പിക്കും. എല്ലാ തദ്ദേശസ്ഥാപനങ്ങളെയും കെ–സ്മാർട്ടിനു കീഴിലാക്കിയ ശേഷമാകും ഇൗ പരിഷ്കാരം. ഇപ്പോൾ കോർപറേഷനുകളും മുനിസിപ്പാലിറ്റികളും മാത്രമേ കെ–സ്മാർട്ടിൽ ഉൾപ്പെട്ടിട്ടുള്ളൂ. പെൻഷൻ വാങ്ങുന്നവർ മരിച്ചാൽ അടുത്ത വാർഷിക മസ്റ്ററിങ് വരെ വീട്ടുകാർ തുടർന്നും പെൻഷൻ കൈപ്പറ്റുന്നത് ഒഴിവാക്കാൻ പ്രതിമാസ മസ്റ്ററിങ് വഴി സാധിക്കും.