‘പവറില്ലാതെ’ പദ്ധതികൾ ;130 മെഗാവാട്ടിലധികം വൈദ്യുതി ഉൽപാദിപ്പിക്കേണ്ട പദ്ധതികൾ അകാരണമായി നീളുന്നു
തിരുവനന്തപുരം∙ കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങിയതിന്റെ ഭാരം നിരക്കു വർധനയിലൂടെ ജനങ്ങളിലേക്ക് എത്താനിരിക്കെ, 10 വർഷം മുൻപു തുടങ്ങിയ ജലവൈദ്യുത പദ്ധതിക്കു പോലും ഭൂമി ഏറ്റെടുക്കാതെ കെഎസ്ഇബി. 2014ൽ അനുമതി നൽകിയ കോഴിക്കോട് മറിപുഴ ചെറുകിട ജലവൈദ്യുത പദ്ധതിയാണു ഭൂമി ഏറ്റെടുക്കാൻ കഴിയാത്തതിനെത്തുടർന്ന് ടെൻഡർ റദ്ദാക്കിയത്. 17 വർഷം മുൻപ് ആരംഭിച്ച പള്ളിവാസൽ വിപുലീകരണ പദ്ധതി അവസാന ഘട്ടത്തിലെത്തിയെങ്കിലും പുതുവർഷത്തിലെങ്കിലും ഉൽപാദനം തുടങ്ങാനാകുമോ എന്ന് ഉറപ്പില്ല. 171 മെഗാവാട്ട് ഉൽപാദന ശേഷിയുള്ള പദ്ധതികളിൽ 40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാർ പദ്ധതി മാത്രമാണ് കമ്മിഷൻ ചെയ്തത്. അതും വേനൽക്കാലത്ത് 10 മെഗാവാട്ട് മാത്രം ഉൽപാദിപ്പിക്കാനാകുന്ന അവസ്ഥയിലും!

2014ൽ ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ 54.08 കോടി രൂപ എസ്റ്റിമേറ്റ് കണക്കാക്കി അനുമതി നൽകിയ മറിപുഴ ചെറുകിട ജലവൈദ്യുത പദ്ധതി(6 മെഗാവാട്ട്) ടെൻഡർ ഘട്ടത്തിലേക്കു നീങ്ങാൻ 5 വർഷം വേണ്ടിവന്നു. 2020ൽ വീണ്ടും ടെൻഡർ ക്ഷണിച്ചു.
2 കമ്പനികളുടെ കൺസോർഷ്യം ടെൻഡർ നേടിയെങ്കിലും ഭൂമി ഏറ്റെടുക്കൽ പൂർത്തിയായില്ല. 2 വ്യക്തികളുടെ ഭൂമിയും ആദിവാസി ഭൂമിയും ഏറ്റെടുക്കുന്നതു സംബന്ധിച്ചാണ് തർക്കം. ഒടുവിൽ കരാറുകാരൻ പിന്മാറി. റീടെൻഡർ ചെയ്യുമ്പോൾ നിർമാണ ജോലികൾക്കു മാത്രം 100 കോടി രൂപയെങ്കിലും കണ്ടെത്തേണ്ടി വരും.
2007ൽ നിർമാണം തുടങ്ങിയ പള്ളിവാസൽ വിപുലീകരണ പദ്ധതി(60 മെഗാവാട്ട്) നിർമാണം മുടങ്ങി 4 വർഷം മുൻപാണു പുനരാരംഭിച്ചത്. 30 മെഗാവാട്ട് വീതം ശേഷിയുള്ള 2 യൂണിറ്റുകളിൽ ഒരെണ്ണം 72 മണിക്കൂർ തുടർച്ചയായി പ്രവർത്തിപ്പിച്ചു വിജയകരമായെങ്കിലും രണ്ടാമത്തെ ജനറേറ്ററിന്റെ പരീക്ഷണങ്ങളിലേക്കു കടക്കുന്നതേയുള്ളൂ. കരാർ കമ്പനി കൺട്രോൾ സംവിധാനങ്ങളും സോഫ്റ്റ്‌വെയറും തയാറാക്കുന്നതിലുണ്ടായ കാലതാമസമാണു പദ്ധതി വൈകാനിടയാക്കിയതെന്നാണ് കെഎസ്ഇബി വിശദീകരണം. 24 മെഗാവാട്ട് ശേഷിയുള്ള ഭൂതത്താൻകെട്ട്,7.5 മെഗാവാട്ട് ശേഷിയുള്ള പഴശ്ശി സാഗർ ചെറുകിട ജലവൈദ്യുത പദ്ധതികൾ എന്നിവ അനിശ്ചിതമായി നീളുകയാണ്. 130 മെഗാവാട്ടിലധികം വൈദ്യുതി ഉൽപാദിപ്പിക്കേണ്ട പദ്ധതികളാണ് അകാരണമായി നീളുന്നത്.
നിരക്കുവർധന അഞ്ചാം തവണയിലേക്ക്
2016ൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ആദ്യ എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം ഇതുവരെ 4 തവണയാണ് വൈദ്യുതി നിരക്ക് വർധിപ്പിച്ചത്.