വയൽക്കിളി സമരം: ഇസ്‌ലാമിസ്റ്റ് – മാവോയിസ്റ്റ് കൂട്ടുകെട്ടെന്ന് പി.ജയരാജൻ
കണ്ണൂർ∙ വയൽനികത്തി ആറുവരിപ്പാത നിർമിക്കുന്നതിനെതിരെ സിപിഎം കേന്ദ്രമായ കീഴാറ്റൂരിൽ 2018 മാർച്ചിൽ നടന്ന ‘വയൽക്കിളി സമര’ത്തിനു പിന്നിൽ ഇസ്‌ലാമിസ്റ്റ്–മാവോയിസ്റ്റ് കൂട്ടുകെട്ടായിരുന്നെന്ന് സിപിഎം സംസ്ഥാന സമിതി അംഗം പി.ജയരാജൻ. കർഷകക്കൂട്ടായ്മ ആരംഭിച്ച വയൽക്കിളി സമരത്തിനു തുടക്കമിട്ടത് സിപിഎം പ്രവർത്തകരായിരുന്നു എന്നിരിക്കെയാണു ജയരാജൻ ദേശാഭിമാനി ആഴ്ചപ്പതിപ്പിനു നൽകിയ അഭിമുഖത്തിൽ പുതിയ വാദം ഉന്നയിക്കുന്നത്.

സമരത്തിനു നേതൃത്വം നൽകിയതിനു പുറത്താക്കിയ 11 സിപിഎം പ്രവർത്തകരെ, അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ വീടുകളിൽ പോയി കണ്ടിരുന്നു. തീവ്രവാദ സമരമായിരുന്നെങ്കിൽ പാർട്ടിയിൽനിന്നു പുറത്താക്കിയവരെ ജയരാജൻ കണ്ടത് എന്തിനെന്ന് സമരസമിതി നേതാവായിരുന്ന സി.മനോഹരൻ ചോദിച്ചു. സമരത്തിന് കോൺഗ്രസ്, മുസ്‌ലിം ലീഗ്, ബിജെപി നേതാക്കളും ഉണ്ടായിരുന്നു. പിന്തുണയുമായി പല സംഘടനകളും വന്നു. കീഴാറ്റൂർ മാർച്ചിന്റെ ഉദ്ഘാടകയായി നമ്പ്രാടത്ത് ജാനകിയെ പ്രഖ്യാപിച്ച ചടങ്ങിൽ വി.എം.സുധീരനും സുരേഷ് ഗോപിയും പി.സി.ജോർജും പങ്കെടുത്തു. ഇപ്പോൾ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും മനോഹരൻ പറഞ്ഞു.
കേരളത്തിലെ മാവോയിസ്റ്റ് – ഇസ്‌ലാമിസ്റ്റ് ഐക്യത്തിന് വസ്തുതാപരമായ തെളിവുകൾ എന്ന ഭാഗത്ത് വയൽക്കിളി സമരത്തിനു പുറമേ അലൻ, താഹ എന്നിവരുടെ അറസ്റ്റും ജയരാജൻ വിശദീകരിക്കുന്നുണ്ട്. മുൻ ബ്രാഞ്ച് സെക്രട്ടറിയായ സുരേഷ് കീഴാറ്റൂർ 2017 സെപ്റ്റംബർ 10നു കീഴാറ്റൂരിലെ വയൽക്കരയിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചതോടെയാണു സമരം ശ്രദ്ധേയമായത്.