കൊച്ചി സ്മാർട് സിറ്റി: പിഴയീടാക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയില്ല
തിരുവനന്തപുരം∙ കൊച്ചി സ്മാർട് സിറ്റി പദ്ധതി സമയത്തു പൂർത്തീകരിക്കാതിരുന്നാൽ ടീകോം കമ്പനിയിൽനിന്നു പിഴയീടാക്കാനുള്ള വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തിയിരുന്നില്ല. വൻകിട പദ്ധതികളിലെല്ലാം പതിവുള്ള ഈ വ്യവസ്ഥ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ലെന്ന ചോദ്യം എജിയും നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും സർക്കാരിനോട് ഉന്നയിച്ചിരുന്നു. എന്നാൽ പിഴ വ്യവസ്ഥ ഉൾപ്പെടുത്താൻ കമ്പനിക്കു സമ്മതമില്ലായിരുന്നെന്ന മറുപടിയാണ് ഐടി വകുപ്പ് എജിക്കും പിഎസിക്കും നൽകിയത്.

തിരുവനന്തപുരം∙ കൊച്ചി സ്മാർട് സിറ്റി പദ്ധതി സമയത്തു പൂർത്തീകരിക്കാതിരുന്നാൽ ടീകോം കമ്പനിയിൽനിന്നു പിഴയീടാക്കാനുള്ള വ്യവസ്ഥ കരാറിൽ ഉൾപ്പെടുത്തിയിരുന്നില്ല. വൻകിട പദ്ധതികളിലെല്ലാം പതിവുള്ള ഈ വ്യവസ്ഥ എന്തുകൊണ്ട് ഉൾപ്പെടുത്തിയില്ലെന്ന ചോദ്യം എജിയും നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയും സർക്കാരിനോട് ഉന്നയിച്ചിരുന്നു. എന്നാൽ പിഴ വ്യവസ്ഥ ഉൾപ്പെടുത്താൻ കമ്പനിക്കു സമ്മതമില്ലായിരുന്നെന്ന മറുപടിയാണ് ഐടി വകുപ്പ് എജിക്കും പിഎസിക്കും നൽകിയത്. ടീകോം വീഴ്ച വരുത്തിയാൽ നടപടിയെടുക്കുന്നതിനു കരാറിൽ ഉൾപ്പെടുത്തിയ മൂന്നാമത്തെ വ്യവസ്ഥ, അവരുടെ അതുവരെയുള്ള നിക്ഷേപവും മുടക്കുമുതലും കണ്ടുകെട്ടാമെന്നുള്ളതായിരുന്നു. എന്നാൽ വിഴിഞ്ഞം തുറമുഖപദ്ധതിയുടെ കാര്യത്തിലുൾപ്പെടെ സർക്കാർ ചെയ്തതുപോലെ പിഴയീടാക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നില്ല. ഇതാണ് എജിയും പിന്നീട് സണ്ണി ജോസഫ് എംഎൽഎ അധ്യക്ഷനായ പിഎസിയും ചൂണ്ടിക്കാട്ടിയത്.
-
Also Read
കൊച്ചി സ്മാർട് സിറ്റി: കൈവിട്ട സ്വപ്നം
88 ലക്ഷം ചതുരശ്രയടി കെട്ടിടം നിർമിക്കാൻ 144 ഏക്കർ മാത്രം വേണ്ട സ്ഥാനത്താണ് 244 ഏക്കർ സർക്കാർ കൈമാറിയതെന്ന ഗുരുതര കണ്ടെത്തൽ എജി നടത്തിയിരുന്നു. പദ്ധതി വൈകിയ സാഹചര്യത്തിൽ 2013–14ൽ ആയിരുന്നു പരിശോധന. സ്ഥലം കൈമാറിയതിൽ സുതാര്യതയില്ലെന്നും റിയൽ എസ്റ്റേറ്റ് പ്രവർത്തനത്തിനു സ്ഥലം ഉപയോഗിക്കാൻ പഴുതിട്ടെന്നുമുള്ള നിരീക്ഷണവും എജി നടത്തിയിരുന്നു.
അന്ന് എജി കണ്ടെത്തിയത്:
∙ 2017ൽ കരാർ ഒപ്പിട്ട പദ്ധതിക്കു 2013ൽ ആണു മാസ്റ്റർ പ്ലാൻ തയാറാക്കിയത്. പദ്ധതിക്ക് എത്ര സ്ഥലം വേണ്ടിവരുമെന്നു പോലും മനസ്സിലാക്കാൻ സർക്കാരിനു കഴിഞ്ഞില്ല.
∙ സാധ്യതാപഠനം നടത്തുകയോ ഡിപിആർ തയാറാക്കുകയോ ബിഡ് നടത്തുകയോ ചെയ്തില്ല.
∙ താൽപര്യപത്രം ക്ഷണിച്ചിരുന്നെങ്കിൽ മറ്റു കമ്പനികളും രംഗത്തുവരുമായിരുന്നു
∙ 16% എന്ന തുച്ഛമായ ഓഹരി പങ്കാളിത്തമാണു സർക്കാരിനു ലഭിച്ചത്.കാരണം സർക്കാർ വിശദീകരിച്ചിട്ടില്ല
∙ ഷെയർ ഹോൾഡിങ് പാറ്റേൺ ലഭ്യമാക്കാതിരുന്നതിനാൽ ടീകോമിന്റെ പ്രമോട്ടർമാരെക്കുറിച്ച് ഓഡിറ്റ് നടത്താനായില്ല
∙ കമ്പനിയുമായി നടത്തിയ ഒരു ചർച്ചയുടെയും മിനിറ്റ്സ് എജിക്കു മുൻപിൽ ഹാജരാക്കിയില്ല
∙ പദ്ധതി തുടക്കത്തിലേ വൈകി, സാമ്പത്തികമാന്ദ്യം കാരണമെന്നാണു സർക്കാർ വിശദീകരിച്ചത്.