കൊടകര കുഴൽപ്പണക്കേസ്: കുറ്റപത്രം ഉടനെന്ന് ഇ.ഡി
കൊച്ചി ∙ കൊടകര കുഴൽപ്പണക്കേസിൽ കുറ്റപത്രം ഉടൻ നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയിൽ അറിയിച്ചു. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ സാവകാശം വേണമെന്നും ഇ.ഡി.ആവശ്യപ്പെട്ടു. തുടർന്നു മൂന്നാഴ്ച സമയം അനുവദിച്ചു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. കൊടകര ഹവാല കേസിൽ അന്വേഷണം പൂർത്തിയാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സാക്ഷിയായ ഇരിങ്ങാലക്കുട സ്വദേശി സന്തോഷ് നൽകിയ ഹർജിയാണു പരിഗണിച്ചത്.

കൊച്ചി ∙ കൊടകര കുഴൽപ്പണക്കേസിൽ കുറ്റപത്രം ഉടൻ നൽകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഹൈക്കോടതിയിൽ അറിയിച്ചു. അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ സാവകാശം വേണമെന്നും ഇ.ഡി.ആവശ്യപ്പെട്ടു. തുടർന്നു മൂന്നാഴ്ച സമയം അനുവദിച്ചു ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി. കൊടകര ഹവാല കേസിൽ അന്വേഷണം പൂർത്തിയാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സാക്ഷിയായ ഇരിങ്ങാലക്കുട സ്വദേശി സന്തോഷ് നൽകിയ ഹർജിയാണു പരിഗണിച്ചത്. ഹർജി ജനുവരി 10 ന് വീണ്ടും പരിഗണിക്കും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കർണാടകയിൽ നിന്ന് ബിജെപിക്ക് വേണ്ടി കള്ളപ്പണം എത്തിച്ചതായാണ് ആരോപണം. 2021 ഏപ്രിൽ 3നു കൊടകരയിൽ ദേശീയപാതയിൽ 25 ലക്ഷം രൂപ 10 പേർ ചേർന്നു തട്ടിയെടുത്തെന്നായിരുന്നു കൊടകര പൊലീസ് ആദ്യം റജിസ്റ്റർ ചെയ്ത കേസ്. എന്നാൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിൽ 3.5 കോടിരൂപയാണു കൊള്ളയടിച്ചതെന്നു കണ്ടെത്തി. ഇ.ഡി 2023 ൽ അന്വേഷണം ആരംഭിച്ചെങ്കിലും പ്രത്യേക കോടതിയിൽ ഇതുസംബന്ധിച്ച പരാതിയൊന്നും നൽകിയിട്ടില്ലെന്നും അറിയിച്ചു.