‘പരസ്യം നൽകിയത് ഞങ്ങൾ; ഉള്ളടക്കം അഭ്യുദയകാംക്ഷികൾ’
പാലക്കാട് ∙ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ തലേന്നു പ്രസിദ്ധീകരിച്ച, സാമുദായിക വിഭജനത്തിനു കാരണമാകുമെന്ന് ആക്ഷേപമുയർന്ന പത്രപ്പരസ്യം തങ്ങൾ നൽകിയതാണെങ്കിലും ഉള്ളടക്കം തങ്ങളുടേതല്ലെന്ന വാദവുമായി ഇടതുമുന്നണി. ഉള്ളടക്കം പാർട്ടിയിലെ ചില അഭ്യുദയകാംക്ഷികൾ നൽകിയതാണെന്ന് എൽഡിഎഫ് ചീഫ് ഇലക്‌ഷൻ ഏജന്റ് ടി.കെ.നൗഷാദ് വരണാധികാരി ആർഡിഒ എസ്.ശ്രീജിത്തിനു നൽകിയ മറുപടിയിൽ പറയുന്നു. ‘സരിൻ തരംഗം’ എന്ന തലക്കെട്ടിൽ, എൽഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി പ്രസിദ്ധീകരിക്കുന്നത് എന്ന സാക്ഷ്യപ്പെടുത്തലോടെ സുപ്രഭാതം, സിറാജ് പത്രങ്ങളിൽ നൽകിയ പരസ്യത്തിലെ ഉള്ളടക്കമാണ് ‘അഭ്യുദയകാംക്ഷികളായ’ സഖാക്കളുടേതാണെന്നു നേതൃത്വം പറയുന്നത്.

പരസ്യം എൽഡിഎഫ് തിരഞ്ഞെടുപ്പു കമ്മിറ്റി നൽകിയതാണ്. പക്ഷേ, സന്ദീപ് വാരിയരെക്കുറിച്ചുള്ളതും വർഗീയ സ്വഭാവമുള്ളതുമായ ഉള്ളടക്കം പാർട്ടി നൽകിയതല്ല. പരസ്യം വിവാദമായതിനെക്കുറിച്ച് അറിയില്ല. സ്ഥാനാർഥി ഡോ.പി.സരിന് പരസ്യം നൽകിയതുമായി ബന്ധമില്ല. പരസ്യം അനുമതിയോടെയാണു പ്രസിദ്ധീകരിച്ചതെന്നും മറുപടിയിൽ പറയുന്നു.
നിശ്ശബ്ദ പ്രചാരണ ദിനത്തിൽ രണ്ടു പത്രങ്ങളിൽ മാത്രം പ്രത്യേക ഉള്ളടക്കവുമായി നൽകിയ പരസ്യം സാമുദായിക ഐക്യം തകർക്കുമെന്നും ചട്ടലംഘനമാണെന്നും കാണിച്ചു തിരഞ്ഞെടുപ്പു കമ്മിഷനു യുഡിഎഫ് രേഖാമൂലം പരാതി നൽകിയിരുന്നു. തുടർന്ന് കലക്ടർ വിശദീകരണം തേടിയിരുന്നു. പരസ്യത്തിന് അനുമതിയില്ലെന്നു നേരത്തെ തന്നെ വരണാധികാരി വ്യക്തമാക്കിയിരുന്നു.