ദേശീയപാത വികസനം: എസ്ജിഎസ്ടി ഒഴിവാക്കി; പകുതി ചെലവ് ബാധ്യത തീർക്കാൻ
ന്യൂഡൽഹി ∙ കേരളത്തിലെ ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുക കണ്ടെത്തുന്നതിനു വഴി തെളിഞ്ഞെന്നും ഇന്നു ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടക്കുന്ന ചർച്ചയിൽ ധാരണയാകുമെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ലോക്സഭയിൽ ഡീൻ കുര്യാക്കോസിന്റെ ചോദ്യത്തിനു മറുപടി നൽകി.

ദേശീയപാത നിർമാണത്തിനുള്ള സിമന്റ്, കമ്പി തുടങ്ങിയവയുടെ 9% സംസ്ഥാന ജിഎസ്ടിയും മണൽ, കല്ല് തുടങ്ങിയവയുടെ റോയൽറ്റിയും കേരളം ഒഴിവാക്കാനും ഇതിനു പകരമായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള മുഴുവൻ തുകയും കേന്ദ്രം വഹിക്കാനുമാണു നിർദേശം. കേരളത്തിൽ ഒരു കിലോമീറ്റർ ദേശീയപാതയ്ക്കു ഭൂമി ഏറ്റെടുക്കുന്നതിനു 45 മുതൽ 50 വരെ കോടി രൂപയും നിർമാണത്തിന് 45 കോടി രൂപയുമാണു ചെലവ്. ഇന്ത്യയിലെ ഏറ്റവുമുയർന്ന നിരക്കാണിത്. ഭൂമി ഏറ്റെടുക്കുന്നതിന്റെ പകുതി ചെലവു വഹിക്കാമെന്നാണു സംസ്ഥാന സർക്കാർ ഏറ്റിരുന്നത്. 5000 കോടി രൂപ സംസ്ഥാനം കേന്ദ്രത്തിനു നൽകിയിട്ടുമുണ്ട്. പക്ഷേ, ഇനി പകുതി ചെലവു വഹിക്കാൻ കഴിയില്ലെന്നു സംസ്ഥാനം അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണു പുതിയ നിർദേശം – നിതിൻ ഗഡ്കരി പറഞ്ഞു. നിർമാണ സാമഗ്രികൾക്ക് എസ്ജിഎസ്ടി ഒഴിവാക്കുന്ന നിർദേശം കേരളത്തിലെ 2 പദ്ധതികളിൽ നടപ്പാക്കാൻ ധാരണയായിട്ടുണ്ടെന്നു ബുധനാഴ്ച നിതിൻ ഗഡ്കരി രാജ്യസഭയിൽ പറഞ്ഞിരുന്നു.
സെൻട്രൽ റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിനു കീഴിൽ കേരളത്തിൽ 5 വർഷത്തിനിടെ 2979.50 കോടി രൂപയുടെ പദ്ധതികൾ അനുവദിച്ചതായും ഗഡ്കരി അറിയിച്ചു. ഇതിൽ 1925.56 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതികൾ പൂർത്തിയാക്കാൻ 1053.94 കോടി രൂപ കൂടി വേണം. കൂടുതൽ പദ്ധതികൾക്ക് അനുമതി നൽകി, നിലവിലെ പദ്ധതികൾക്കുള്ള പണലഭ്യത കുറയ്ക്കരുതെന്നു സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊച്ചി–തേനി ഗ്രീൻഫീൽഡ് ഹൈവേയുടെ ഡിപിആർ തയാറാകുന്നതേയുള്ളുവെന്നും ഡിപിആർ ലഭിച്ച ശേഷം ടെൻഡർ നടപടിയിലേക്കു കടക്കുമെന്നും ഗഡ്കരി മറുപടി നൽകി. കേരളത്തിൽ ദേശീയപാതകളായി തത്വത്തിൽ അംഗീകരിച്ച പാതകൾ നിലവിലെ സാഹചര്യത്തിൽ പൂർണ ദേശീയപാതകളാക്കി ഉയർത്താൻ കഴിയില്ലെന്നും പറഞ്ഞു.