സ്മാർട് സിറ്റി: കരാറിലുണ്ട്, നടപടിയിലില്ല; കാത്തിരിപ്പ് 7 വർഷത്തിലേറെ
തിരുവനന്തപുരം ∙ ടീകോം കമ്പനിയുടേതല്ലാത്ത കാരണത്താൽ കൊച്ചി സ്മാർട് സിറ്റി പദ്ധതി മുടങ്ങിയെന്നാണു സർക്കാരിന്റെ ന്യായീകരണമെങ്കിലും, അത്തരം സാഹചര്യമുണ്ടായാൽ കരാർ പ്രകാരം സ്വീകരിക്കേണ്ട നടപടികളും സർക്കാരെടുത്തില്ല. ഇരുകൂട്ടരുടെയും നിയന്ത്രണത്തിനു പുറത്തുള്ള കാരണത്താൽ പദ്ധതി മുടങ്ങിയാൽ, പരമാവധി ഒന്നരവർഷം കാത്തിരുന്നശേഷം പരസ്പരധാരണയോടെ അന്തിമ തീരുമാനമെടുക്കണമെന്നാണു കരാറിലുള്ളത്. എന്നാൽ, സർക്കാർ കാത്തിരുന്നത് 7 വർഷത്തിലേറെയാണ്.

2016ൽ ആദ്യഘട്ടമായി 6.5 ലക്ഷം ചതുരശ്രയടി കെട്ടിടം ഉദ്ഘാടനം ചെയ്തശേഷം സ്മാർട് സിറ്റി പദ്ധതി മുന്നോട്ടുപോയിട്ടില്ല. എന്നാൽ, 2019നുശേഷം കോവിഡ് മൂലം ആഗോളതലത്തിലുണ്ടായ ‘ബ്രേക്ഡൗൺ’ സ്മാർട് സിറ്റി പദ്ധതിയെ ബാധിച്ചെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. 6 മാസത്തിലേറെ താമസം നേരിട്ടാൽ, ആ താമസം പരിഹരിക്കുന്നതിന് 6 മാസം കൂടി സമയം നൽകണം. നിയന്ത്രണത്തിന് അപ്പുറത്തുള്ള സാഹചര്യം 6 മാസത്തിലധികം നീണ്ടുനിൽക്കുന്നതാണെന്നു ബോധ്യപ്പെട്ടാൽ ഇരുകൂട്ടരും പരസ്പരധാരണയോടെ തീരുമാനത്തിലെത്തണം. കരാർ പ്രകാരമുള്ള വ്യവസ്ഥകൾ അനുസരിച്ചു സംയുക്ത പദ്ധതി തുടരുകയോ, അവസാനിപ്പിക്കുകയോ വേണമെന്നും കരാറിലുണ്ട്. എന്നാൽ, ഈ നടപടിക്രമങ്ങളൊന്നും പാലിക്കപ്പെട്ടില്ല.
സർക്കാരിനു നിലവിൽ 16% മാത്രമാണ് ഓഹരി. 5 വർഷം കഴിഞ്ഞാൽ ഇത് 26 ശതമാനമായി ഉയർത്താൻ കരാറിൽ വ്യവസ്ഥ ചെയ്തിരുന്നെങ്കിലും സർക്കാർ അതിനു തുനിഞ്ഞില്ല. അങ്ങനെയെങ്കിൽ വളരെ നേരത്തേ സ്മാർട് സിറ്റിയിൽ സർക്കാരിനു മേൽക്കൈ ലഭിക്കുമായിരുന്നു. മൂന്നു മാസത്തിലൊരിക്കൽ ബോർഡ് യോഗം ചേരണമെന്നും കരാറിലുണ്ട്. എന്നാൽ, മുഖ്യമന്ത്രി ചെയർമാനായ ബോർഡിന്റെ യോഗം കൃത്യമായി ചേർന്നിട്ടില്ല.
നയംമാറ്റം എൽഡിഎഫ് അറിഞ്ഞില്ല
തിരുവനന്തപുരം ∙ കൊച്ചി സ്മാർട് സിറ്റി പദ്ധതിയിൽനിന്നു ടീകോമിനെ നഷ്ടപരിഹാരം നൽകി ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം എൽഡിഎഫ് അറിഞ്ഞില്ല. നയപരമായ കാര്യങ്ങൾ മുന്നണിയിൽ ചർച്ച ചെയ്തു തീരുമാനിക്കുകയാണു കീഴ്‌വഴക്കമെങ്കിലും സ്മാർട് സിറ്റി പദ്ധതിയിൽ നടത്തിയ നിർണായകമായ ചുവടുവയ്പ് ഘടകകക്ഷികളുമായി ആലോചിച്ചില്ല. മന്ത്രിസഭാ തീരുമാനമെന്ന നിലയ്ക്കാണ് അറിഞ്ഞതെന്നു പല ഘടകകക്ഷി നേതാക്കളും പ്രതികരിച്ചു.
2004ൽ യുഡിഎഫ് സർക്കാർ കൊണ്ടുവന്നപ്പോൾ മുതൽ എൽഡിഎഫിൽ വലിയ ചർച്ചയും ചലനങ്ങളുമുണ്ടാക്കിയതാണു സ്മാർട് സിറ്റി പദ്ധതി. ധാരണാപത്രത്തിൽ ടീകോമിനെ സഹായിക്കുന്ന വ്യവസ്ഥകൾക്കെതിരെ എൽഡിഎഫ് കൂട്ടായിത്തന്നെ രംഗത്തെത്തിയിരുന്നു. പിന്നീട് എൽഡിഎഫ് സർക്കാരിന്റെ കാലത്തു കരാർ തയാറാക്കുമ്പോഴും ഒപ്പിടുമ്പോഴുമെല്ലാം പാർട്ടിയിലും മുന്നണിയിലും വിശദമായ കൂടിയാലോചനകൾ നടന്നു. 2016ൽ പദ്ധതിയുടെ ഒന്നാംഘട്ടം യുഡിഎഫ് സർക്കാർ ഉദ്ഘാടനം ചെയ്തപ്പോൾ ബഹിഷ്കരിച്ചതും എൽഡിഎഫ് എന്ന നിലയ്ക്കാണ്. എന്നിട്ടും ടീകോമുമായുള്ള സംയുക്ത പദ്ധതിയിൽനിന്നുള്ള പിന്മാറ്റവും അവർ വരുത്തിയ വീഴ്ചയ്ക്കു നഷ്ടപരിഹാരം നിശ്ചയിച്ചു നൽകാനെടുത്ത തീരുമാനവും മുന്നണിയെ അറിയിച്ചില്ല. ഇക്കാര്യത്തിൽ ഘടകകക്ഷികൾക്ക് അതൃപ്തിയുണ്ട്. മന്ത്രിസഭാ തീരുമാനം ജനങ്ങളോടു രാഷ്ട്രീയമായി വിശദീകരിക്കേണ്ട ബാധ്യത കക്ഷിനേതാക്കൾക്കുമുള്ളതിനാൽ ഘടകകക്ഷികളെക്കൂടി വിശ്വാസത്തിലെടുക്കേണ്ടതായിരുന്നു എന്നാണ് അവരുടെ അഭിപ്രായം. ഇക്കാര്യം സിപിഎം നേതൃത്വത്തെ അറിയിക്കാൻ ചില കക്ഷികൾ തീരുമാനിച്ചിട്ടുമുണ്ട്.
പ്രധാന ഘടകകക്ഷിയായ സിപിഐയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വിദേശയാത്രയിലാണ്. 10നു കേരളത്തിൽ തിരിച്ചെത്തിയശേഷം വിഷയം സിപിഐ ചർച്ച ചെയ്യുമെന്നാണു വിവരം.
വീഴ്ച സമ്മതിച്ച് മന്ത്രി രാജീവ്
ന്യൂഡൽഹി ∙ സ്മാർട് സിറ്റി കരാറിലെ വീഴ്ച സമ്മതിച്ച് മന്ത്രി പി.രാജീവ്. ടീകോമിൽനിന്നു നഷ്ടപരിഹാരം വാങ്ങാൻ വ്യവസ്ഥയില്ല. സർക്കാരിന് ചെലവായ പണം മാത്രം ഈടാക്കാനാണു വ്യവസ്ഥ. തർക്കം ഒഴിവാക്കുകയാണു സർക്കാരിന്റെ ലക്ഷ്യം. നിയമനടപടികളിലേക്കു നീങ്ങിയാൽ ഭൂമി ഉപയോഗിക്കാനാകാതെ വരും. ടീകോമിൽനിന്നു തിരിച്ചെടുക്കുന്ന ഭൂമി സ്വകാര്യ വ്യക്തികൾക്കു കൈമാറില്ല. സർക്കാരിനു കൂടി പങ്കാളിത്തമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന താൽപര്യം സംരക്ഷിക്കുന്ന നിലപാടാകും സ്വീകരിക്കുക. കരാറിനകത്തു നിന്നുകൊണ്ടുതന്നെ സാമ്പത്തികനഷ്ടം വരാതെ മുന്നോട്ടുപോകാനാണു തീരുമാനം. നഷ്ടപരിഹാര കമ്മിറ്റിയിൽ സ്മാർട് സിറ്റി മുൻ സിഇഒ ബാജു ജോർജിനെ ഉൾപ്പെടുത്തിയത് വിഷയം അറിയാവുന്ന ആൾ എന്ന നിലയിലാണെന്നും മന്ത്രി പറഞ്ഞു.
നിയമോപദേശം ഉണ്ടെന്ന് വാദം
നഷ്ടപരിഹാരം നൽകി സ്മാർട് സിറ്റി പദ്ധതിയിൽനിന്നു ടീകോമിനെ ഒഴിവാക്കാൻ തീരുമാനിച്ചത് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലെന്ന വിശദീകരണമാണു സർക്കാർ നൽകുന്നത്. യുഎഇയുമായുള്ള നല്ല ബന്ധം നിലനിർത്താനാണ് കരാർവ്യവസ്ഥ ലംഘിച്ചിട്ടും നിയമനടപടിയിലേക്കു പോകാത്തതെന്ന വാദവും വ്യവസായ വകുപ്പ് നിരത്തുന്നു.
ടീകോം കരാർ ലംഘിച്ചാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള വ്യവസ്ഥയിലെ ചില ഭാഗം കമ്പനിക്ക് അനുകൂലമായി വ്യാഖ്യാനിച്ചാണ് സർക്കാർ തീരുമാനം. നിയമവകുപ്പിന്റെയും അഡ്വക്കറ്റ് ജനറലിന്റെയും നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ടീകോം മുടക്കിയ പാട്ടത്തുകയും നിക്ഷേപവും കണ്ടെത്തി തിരിച്ചുനൽകാൻ തീരുമാനിച്ചതെന്നാണ് വ്യവസായവകുപ്പ് വിശദീകരണം. ടീകോമിനെ പിണക്കി കേരളം വ്യവസായസൗഹൃദ സംസ്ഥാനമല്ലെന്ന സന്ദേശം വരുന്നത് ഒഴിവാക്കലും ലക്ഷ്യമാണെന്നും വാദമുണ്ട്.