സ്മാർട് സിറ്റി: അപ്രായോഗിക ആവശ്യം പിന്മാറ്റം ലക്ഷ്യമിട്ട്
തിരുവനന്തപുരം ∙ സ്മാർട് സിറ്റിയിൽ റിയൽ എസ്റ്റേറ്റ് ഇടപാടിനായി പദ്ധതിപ്രദേശത്തെ 12% ഭൂമി സ്വതന്ത്ര വിനിമയാധികാരത്തോടെ (ഫ്രീ ഹോൾഡ്) നൽകണമെന്ന ടീകോമിന്റെ ആവശ്യം അംഗീകരിക്കാത്തതിനാൽ അവർ പിന്മാറാൻ സന്നദ്ധത അറിയിച്ചെന്നാണ് ഐടി വകുപ്പിന്റെ ഉത്തരവിലുള്ളത്. എന്നാൽ, ഈ ആവശ്യമുന്നയിച്ച് 2021 സെപ്റ്റംബറിൽ സർക്കാരിനു കത്തു നൽകിയതു ടീകോമോ മാതൃകമ്പനിയായ ദുബായ് ഹോൾഡിങ്ങോ അല്ല, മുഖ്യമന്ത്രി ചെയർമാനും ഐടി സെക്രട്ടറി അംഗവുമായ സ്മാർട് സിറ്റി കമ്പനിയുടെ സിഇഒയാണ്.

തിരുവനന്തപുരം ∙ സ്മാർട് സിറ്റിയിൽ റിയൽ എസ്റ്റേറ്റ് ഇടപാടിനായി പദ്ധതിപ്രദേശത്തെ 12% ഭൂമി സ്വതന്ത്ര വിനിമയാധികാരത്തോടെ (ഫ്രീ ഹോൾഡ്) നൽകണമെന്ന ടീകോമിന്റെ ആവശ്യം അംഗീകരിക്കാത്തതിനാൽ അവർ പിന്മാറാൻ സന്നദ്ധത അറിയിച്ചെന്നാണ് ഐടി വകുപ്പിന്റെ ഉത്തരവിലുള്ളത്. എന്നാൽ, ഈ ആവശ്യമുന്നയിച്ച് 2021 സെപ്റ്റംബറിൽ സർക്കാരിനു കത്തു നൽകിയതു ടീകോമോ മാതൃകമ്പനിയായ ദുബായ് ഹോൾഡിങ്ങോ അല്ല, മുഖ്യമന്ത്രി ചെയർമാനും ഐടി സെക്രട്ടറി അംഗവുമായ സ്മാർട് സിറ്റി കമ്പനിയുടെ സിഇഒയാണ്. ഇതിനുശേഷം 2022 ഡിസംബർ 16നാണ് ദുബായ് ഹോൾഡിങ് കത്തയയ്ക്കുന്നത്. 2023 മാർച്ച് 29നു ചേർന്ന സ്മാർട് സിറ്റി ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിൽ പദ്ധതിയിൽനിന്നു പിന്മാറുകയാണെന്ന് ടീകോം ചെയർമാൻ അറിയിച്ചു. പദ്ധതി നടത്താൻ കഴിയാതെവന്നതോടെ പിന്മാറുന്നതിനു വേണ്ടിയാണ് 12% ഫ്രീഹോൾഡ് ഭൂമിയെന്ന അപ്രായോഗിക ആവശ്യം ഉന്നയിച്ചതെന്നു വ്യക്തം.
പദ്ധതി പൂർത്തിയാക്കാതെ, ടീകോം സ്വയം പിന്മാറിയെന്നിരിക്കെ അവരുടെ മുടക്കുമുതൽ തിരിച്ചുനൽകി പരസ്പരധാരണയോടെ പിരിയാൻ സർക്കാർ എന്തുകൊണ്ടു തീരുമാനിച്ചു എന്നതിനു വ്യക്തമായ മറുപടിയില്ല. കരാർ പ്രകാരമുള്ള ഒരു നോട്ടിസ് പോലും കമ്പനിക്കു നൽകിയതുമില്ല.
അഡ്വക്കറ്റ് ജനറൽ ഉൾപ്പെടെയുള്ളവരുടെ നിയമോപദേശം കണക്കിലെടുത്താണു തീരുമാനമെന്നു സർക്കാർ പറയുന്നു. തർക്കമുണ്ടാക്കി നിയമനടപടികളിലേക്കു നീങ്ങിയാൽ വർഷങ്ങളോളം ഭൂമി പ്രയോജനപ്പെടാതെ കിടക്കുമെന്നും ചർച്ചയിലൂടെ പിന്മാറ്റനയം രൂപീകരിക്കാമെന്നുമുള്ള ഉപദേശമാണ് എജി നൽകിയത്. ഓഹരി സർക്കാരിലേക്കു തിരിച്ചെടുക്കുകയോ നോമിനിക്കു കൈമാറുകയോ ചെയ്യണമെന്നാണു നിയമോപദേശത്തിലുള്ളതെന്നാണു വിവരം.
ഇൻഫോ പാർക്കിനു കൈമാറാനുള്ള ആലോചനയാണു സെക്രട്ടറിതല കമ്മിറ്റിയിലുണ്ടായത്. എന്നാൽ, ഇത്രയേറെ വിവാദമുണ്ടായിട്ടും ഭൂമി ആർക്കു കൈമാറുമെന്നു സർക്കാർ വ്യക്തത വരുത്തിയിട്ടില്ല.
ഫ്രീ ഹോൾഡിന് തടസ്സം സെസ്
പദ്ധതിപ്രദേശത്തിന്റെ 12% ഫ്രീ ഹോൾഡ് ഭൂമിയായി നൽകാമെന്നു കരാറിൽ വ്യവസ്ഥയുണ്ട്. ഇതു ചൂണ്ടിക്കാട്ടിയാണു ടീകോം ആവശ്യമുന്നയിച്ചത്. റിയൽ എസ്റ്റേറ്റ് താൽപര്യം മനസ്സിലായതിനാൽ സമ്മതിച്ചില്ലെന്നാണു സർക്കാർ പറയുന്നത്. എന്നാൽ, പ്രത്യേക സാമ്പത്തികമേഖലയിലുള്ള (സെസ്) ഭൂമി ഫ്രീ ഹോൾഡായി നൽകിയാലും വിൽക്കാൻ കഴിയില്ലെന്നതാണു വസ്തുത. സെസിൽനിന്ന് ഒഴിവാക്കിയാൽ വലിയ വിവാദമുണ്ടാകും. ഇതു മനസ്സിലാക്കിയാണ് പദ്ധതിയിൽനിന്നു പിന്മാറാൻ ലക്ഷ്യമിട്ട് ടീകോം അപ്രായോഗികമായ ആവശ്യം ഉന്നയിച്ചതും സർക്കാർ നിരസിച്ചതും.
ഓഹരിമൂല്യം കെട്ടിടം
സ്മാർട് സിറ്റി കമ്പനിയിൽ ടീകോമിന് 84% ആണ് ഓഹരി. ഇതിന്റെ അടിസ്ഥാനത്തിൽ അവർ പണം മുടക്കിയിരിക്കുന്നതു കെട്ടിടം നിർമിക്കാനാണ്. കെട്ടിടത്തിന്റെ മൂല്യം കണക്കാക്കുന്നത് കാലപ്പഴക്കംമൂലമുണ്ടായ മൂല്യശോഷണം കുറച്ചശേഷമായിരിക്കും. വാല്യുവേറ്റർ നിശ്ചയിക്കുന്ന തുക ടീകോമിനു സമ്മതമെങ്കിൽ ആ തുക നൽകി അവരെ ഒഴിവാക്കാം.