ബിജെപി ലക്ഷ്യമിട്ടത് എൽഡിഎഫ് തുടർഭരണം: സന്ദീപ് വാരിയർ
തിരുവനന്തപുരം ∙ കഴിഞ്ഞ 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തുടർഭരണം ലക്ഷ്യമിട്ടാണ് ബിജെപി പ്രവർത്തിച്ചതെന്ന് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയർ.

തിരുവനന്തപുരം ∙ കഴിഞ്ഞ 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ തുടർഭരണം ലക്ഷ്യമിട്ടാണ് ബിജെപി പ്രവർത്തിച്ചതെന്ന് ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാരിയർ. ചില സീറ്റുകളിലെ സ്ഥാനാർഥി നിർണയവും ഏതാനും പ്രമുഖരെ പട്ടികയിൽനിന്ന് ഒഴിവാക്കിയതും സിപിഎമ്മിനെ സഹായിക്കാൻ വേണ്ടിയായിരുന്നു. ഇപ്പോൾ മുനമ്പം പ്രശ്നം സർക്കാർ വലിച്ചു നീട്ടിക്കൊണ്ടുപോയത് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ബിജെപി അതു പ്രയോജനപ്പെടുത്തട്ടെ എന്ന് ലക്ഷ്യമിട്ടാണെന്നും മനോരമ ഓൺലൈൻ ‘ക്രോസ് ഫയർ’ അഭിമുഖത്തിൽ സന്ദീപ് വാരിയർ പറഞ്ഞു.
എസ്എൻസി ലാവ്‌ലിൻ കേസ് നീട്ടിക്കൊണ്ടുപോകുന്നത് സംബന്ധിച്ച് ചാനൽ ചർച്ചകളിൽ എന്തു നിലപാട് എടുക്കണമെന്ന് താൻ ഉൾപ്പെടെയുള്ളവർ ബിജെപി നേതൃത്വത്തോട് ചോദിച്ചപ്പോൾ പ്രത്യേകിച്ചൊന്നും പറയേണ്ടതില്ലെന്നും കോൺഗ്രസിനെ സഹായിക്കണമെന്ന് എന്താണു നിർബന്ധമെന്നുമാണ് തിരിച്ചു ചോദിച്ചത്. പാലക്കാട് നേരത്തേ ബിജെപി സ്ഥാനാർഥിയായ ശോഭ സുരേന്ദ്രനെ അന്ന് ഒറ്റിയ ആളാണ് സി.കൃഷ്ണകുമാർ. ഇ.ശ്രീധരൻ മത്സരിച്ചപ്പോൾ കൃഷ്ണകുമാറിന് സ്വാധീനമുള്ള ബൂത്തുകളിൽ വോട്ട് കുറയുകയും ചെയ്തു – സന്ദീപ് വാരിയർപറഞ്ഞു.