തിരുവനന്തപുരം ∙ സ്മാർട് സിറ്റി പദ്ധതിക്കു പകരമുള്ള പദ്ധതി പൂർണമായും സർക്കാരിന്റെ ഉടമസ്ഥാവകാശത്തിലായിരിക്കുമെന്നും സ്വകാര്യ പങ്കാളികൾ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടീകോമിന്റെ സ്ഥാനത്തു പകരം ആരും വരില്ല. ആർക്കും ഭൂമി പതിച്ചുകൊടുക്കുകയുമില്ല. പദ്ധതിയിൽനിന്നു പിന്മാറാൻ ടീകോമിനു നഷ്ടപരിഹാരം നൽകുന്നില്ലെന്നും മൂല്യം കണക്കാക്കി ഓഹരിവില തിരിച്ചുനൽകി സർക്കാർ ഏറ്റെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘സംസ്ഥാന സർക്കാരിന്റെയും യുഎഇ സർക്കാരിനു പങ്കാളിത്തമുള്ള കമ്പനിയുടെയും സംയുക്ത സംരംഭമായാണു പദ്ധതി തുടങ്ങിയത്. മലയാളികൾ ഏറ്റവുമധികം ജീവിക്കുന്നതും കേരളവുമായി നല്ല ബന്ധമുള്ളതുമായ ഭൂപ്രദേശമാണ് യുഎഇ. നിയമനടപടി ഉൾപ്പെടെയുള്ള തർക്കങ്ങളിലേക്കു നീങ്ങിയാൽ പദ്ധതിപ്രദേശത്തു വർഷങ്ങളോളം ഒന്നും ചെയ്യാൻ കഴിയില്ല.

ADVERTISEMENT

ഇൻഫോപാർക്കിൽ കമ്പനികൾക്കു നൽകാൻ സ്ഥലമില്ല. ഒട്ടേറെ കമ്പനികൾ കാത്തുനിൽക്കുന്നു. ആ സാഹചര്യത്തിൽ ചീഫ് സെക്രട്ടറിതല കമ്മിറ്റിയുടെ റിപ്പോർട്ടും അഡ്വക്കറ്റ് ജനറലിന്റെ ശുപാർശയും കണക്കിലെടുത്താണ് ഓഹരിവില കൊടുത്തു ടീകോമിനെ ഒഴിവാക്കാൻ തീരുമാനിച്ചത്. എത്ര രൂപ കൊടുക്കേണ്ടിവരുമെന്ന് സ്വതന്ത്ര ഇവാല്യുവേറ്റർ നിർണയിക്കും. അതു നഷ്ടപരിഹാരമല്ല. ആ വാക്ക് എവിടെയും ഉപയോഗിക്കേണ്ടതില്ല.

ടീകോം വീഴ്ച വരുത്തിയാൽ കരാറിലെ 7.2.1 വ്യവസ്ഥപ്രകാരം നോട്ടിസ് അയയ്ക്കാമായിരുന്നു. എന്നാൽ, നോട്ടിസിനു പകരം ചർച്ചയിലൂടെ പിന്മാറ്റനയം രൂപീകരിക്കാമെന്നും വ്യവസ്ഥ 7.2.2 പ്രകാരം സ്വതന്ത്ര ഇവാല്യുവേറ്ററെ വച്ച് ടീകോമിന്റെ ഓഹരിമൂല്യനിർണയം നടത്തി സർക്കാരിന് ഏറ്റെടുക്കാമെന്നുമുള്ള നിയമോപദേശമാണ് എജി നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, മന്ത്രിസഭാ തീരുമാനത്തിന്റെ പത്രക്കുറിപ്പിലും ഐടി വകുപ്പിന്റെ ഉത്തരവിലും ‘നഷ്ടപരിഹാരം’ എന്ന വാക്ക് ഇടംപിടിച്ചതിനു മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല.

ADVERTISEMENT

ഭൂമിക്കച്ചവടം തന്നെ ലക്ഷ്യം: സതീശൻ

തിരുവനന്തപുരം ∙ നഷ്ടപരിഹാരമാണു നൽകുന്നതെന്നു മന്ത്രിസഭായോഗത്തിനു ശേഷമുള്ള പത്രക്കുറിപ്പിലും സർക്കാർ ഉത്തരവിലും എഴുതിവച്ചശേഷം അങ്ങനെയല്ലെന്നു മുഖ്യമന്ത്രി പറയുന്നത് ആരെ കബളിപ്പിക്കാനാണെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ചോദിച്ചു. വീഴ്ച വരുത്തുന്നവർ പണം നൽകണമെന്നാണു കരാറിലെ വ്യവസ്ഥ. ഇവിടെ വീഴ്ച വരുത്തിയതു ടീകോമാണ്. എന്നാൽ, അവർക്കു സർക്കാർ അങ്ങോട്ടു പണം നൽകുന്നത് ഏതു വ്യവസ്ഥപ്രകാരമാണ്? ഭൂമിക്കച്ചവടം തന്നെയാണു ലക്ഷ്യം. യുഎഇയിലെ ഒരു കമ്പനിയും സംസ്ഥാന സർക്കാരും തമ്മിലുള്ള ഇടപാടിൽ അവിടെ ജീവിക്കുന്ന മലയാളികളെ കൂട്ടുപിടിക്കുന്നത് എന്തിനാണ്? കള്ളം പൊളിഞ്ഞപ്പോൾ മുഖ്യമന്ത്രി ദുർബലമായ വാദങ്ങളുന്നയിക്കുകയാണ്. അദ്ദേഹത്തിന്റെ വിശദീകരണങ്ങൾ കരാറിലെ വ്യവസ്ഥയുമായി ബന്ധമുള്ളതല്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

English Summary:

Kochi Smart City: Kerala government will fully own alternative plan for Kochi Smart City project with no private partners involved said Pinarayi Vijayan