കാഫിർ സ്ക്രീൻ ഷോട്ട് കേസ്: അഡ്മിൻമാർക്കെതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് കോടതി
വടകര ∙ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച സിപിഎം അനൂകൂല ഫെയ്സ്ബുക് അഡ്മിൻമാർക്കെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി.

വടകര ∙ കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച സിപിഎം അനൂകൂല ഫെയ്സ്ബുക് അഡ്മിൻമാർക്കെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്ന് ജൂഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി. കഴിഞ്ഞ ഓഗസ്റ്റ് 12 ന് ഹൈക്കോടതിയിൽ ഫയൽ ചെയ്ത റിപ്പോർട്ടിൽ അമ്പാടിമുക്ക് സഖാക്കൾ എന്ന ഗ്രൂപ്പിന്റെ അഡ്മിൻ മനീഷ്, റെഡ് ബറ്റാലിയൻ വാട്സാപ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത അമൽ റാം, റെഡ് എൻകൗണ്ടർ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത റിബേഷ്, പോരാളി ഷാജി ഫെയ്സ്ബുക് പേജിന്റെ അഡ്മിൻ വഹാബ് എന്നിവരെ പ്രതി ചേർക്കാത്തത് കേസിലെ പരാതിക്കാരനായ മുഹമ്മദ് കാസിമിനു വേണ്ടി ഹാജരായ അഡ്വ.മുഹമ്മദ് ഷാ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.
പ്രതിയായ റിബേഷ് തനിക്ക് കിട്ടിയ പോസ്റ്റ് പ്രചരിപ്പിച്ചെന്നായിരുന്നു ബോധിപ്പിച്ചത്. എന്നാൽ റിബേഷിന് ഇതു കിട്ടിയത് എവിടെ നിന്നാണെന്നു കണ്ടുപിടിക്കാൻ പൊലീസ് ശ്രമിച്ചിട്ടില്ല. ഫെയ്സ്ബുക്കിൽ നിന്ന് ഈ പോസ്റ്റ് നീക്കണമെന്ന് കോടതി നിർദേശിച്ചെങ്കിലും അതു ചെയ്യാത്ത മെറ്റയ്ക്കെതിരെ കേസെടുത്ത പൊലീസ് ഇതു പ്രചരിപ്പിച്ചവർക്കെതിരെ കേസ് എടുക്കാത്തത് എന്തു കൊണ്ടാണെന്നും മുഹമ്മദ് ഷാ പ്രോസിക്യൂഷനോടു ചോദിച്ചു. 20 ന് അകം ഇതു സംബന്ധിച്ച കൂടുതൽ റിപ്പോർട്ടുകൾ ഹാജരാക്കാൻ കോടതി നിർദേശം നൽകി.