ഡോ.വന്ദന ദാസിന്റെ കൊലപാതകം: പ്രതിക്കു ജാമ്യം നിഷേധിച്ചു
ന്യൂഡൽഹി ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഹൗസ് സർജനായിരുന്ന ഡോ.വന്ദന ദാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുടവട്ടൂർ ചെറുകരക്കോണം സ്വദേശി സന്ദീപിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജാമ്യം അനുവദിക്കുന്ന കാര്യത്തിൽ ഉദാര സമീപനമാണ് കോടതിക്കെങ്കിലും ഈ കേസിന്റെ പശ്ചാത്തലം പരിശോധിക്കുമ്പോൾ അതു സാധ്യമല്ലെന്നു കോടതി വിലയിരുത്തി.

സന്ദീപിനു മാനസിക പ്രശ്നമില്ലെന്ന സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ട് കോടതി പരിഗണിച്ചു. എയിംസിലെ വിദഗ്ധ പരിശോധന ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. അതേസമയം, കേസിലെ സാക്ഷിവിസ്താരം പൂർത്തിയാക്കിയ ശേഷം ഹൈക്കോടതിയിൽ പുതിയ ജാമ്യാപേക്ഷ നൽകാൻ ബെഞ്ച് നിർദേശിച്ചു. ഇതോടെ, കേസിൽ വിചാരണ ആരംഭിക്കാൻ വഴിയൊരുങ്ങി.
സന്ദീപിന് ജാമ്യം അനുവദിക്കുന്നതു തെറ്റായ സന്ദേശം നൽകുമെന്നു സംസ്ഥാന സർക്കാർ വ്യക്തമാക്കി. പ്രതിയെ പുറത്തു വിടുന്നത് സുരക്ഷിതമല്ലെന്ന് വന്ദനയുടെ മാതാപിതാക്കൾക്കായി ഹാജരായ റോമി ചാക്കോ ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാരിനു വേണ്ടി പി.വി.സുരേന്ദ്രനാഥ്, സ്റ്റാൻഡിങ് കൗൺസൽ ഹർഷദ് വി.ഹമീദ്, ലേഖാ സുധാകരൻ എന്നിവരും പ്രതിക്കായി സച്ചിൻ പൊഹ്‌വയും ആർ.വി.ഗ്രാലനും ഹാജരായി. 2023 മേയ് 10ന് പുലർച്ചെയാണ് സംഭവം. പരിശോധനയ്ക്കായി പൊലീസ് സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഡോ. വന്ദന ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്.