കെഎസ്ഇബി: 306 ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യും
തിരുവനന്തപുരം ∙ കെഎസ്ഇബിയിൽ വിവിധ തസ്തികകളിലായി 306 ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ ഫുൾടൈം ഡയറക്ടർമാരുടെ യോഗം തീരുമാനിച്ചു.

തിരുവനന്തപുരം ∙ കെഎസ്ഇബിയിൽ വിവിധ തസ്തികകളിലായി 306 ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്യാൻ ഫുൾടൈം ഡയറക്ടർമാരുടെ യോഗം തീരുമാനിച്ചു. കഴിഞ്ഞ വർഷം 317 പേരെ പിഎസ്‌സി മുഖേന നിയമിച്ചതിനു ശേഷം കെഎസ്ഇബിയിൽ നടക്കുന്ന പ്രധാന നിയമന നീക്കമാണിത്. ആകെ ഒഴിവിന്റെ പത്തിലൊന്നിൽ താഴെ മാത്രമേ ഈ നിയമനം വഴി നികത്താനാവൂ. അടുത്ത വർഷത്തെ വിരമിക്കൽ കൂടിയാകുമ്പോൾ വീണ്ടും ഒഴിവുകൾ വർധിക്കും. അസിസ്റ്റന്റ് എൻജിനീയർ ഇലക്ട്രിക്കൽ തസ്തികയിൽ പിഎസ്‌സി ക്വോട്ടയിൽ 100, സർവീസിലുള്ളവരിൽ നിന്ന് 50 വീതം പേരെ നിയമിക്കും. സബ് എൻജിനീയർ ഇലക്ട്രിക്കൽ തസ്തികയിൽ പിഎസ്‌സി ക്വോട്ടയിൽ 50, സർവീസിലുള്ളവരിൽ നിന്ന് 50 വീതം നിയമനം നടത്തും. ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ തസ്തികയിൽ 50, ഡിവിഷനൽ അക്കൗണ്ട്സ് ഓഫിസർ തസ്തികയിൽ 6 വീതം നിയമനം പിഎസ്‌സി ക്വോട്ടയിൽ നടത്തും. ഇവ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്ത ശേഷം നിലവിലെ റാങ്ക് ലിസ്റ്റുകളിൽ നിന്നു നിയമനം നടത്തും. സബ് എൻജിനീയർ ഇലക്ട്രിക്കൽ, ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ തസ്തികകളിലാണ് റാങ്ക് ലിസ്റ്റ് ഉള്ളത്. അസിസ്റ്റന്റ് എൻജിനീയർ ഇലക്ട്രിക്കൽ തസ്തികയിൽ ചുരുക്കപ്പട്ടികയായിട്ടുണ്ട്.
കെഎസ്ഇബിയിൽ ചെലവു ചുരുക്കുന്നതിന്റെ ഭാഗമായി റഗുലേറ്ററി കമ്മിഷൻ അംഗീകരിച്ചിട്ടുള്ളത് 30,321 തസ്തികകളാണ്. എന്നാൽ, കെഎസ്ഇബിയിൽ പുനഃസംഘടനയുടെ ഭാഗമായി 4 വർഷമായി കാര്യമായി നിയമനം നടക്കുന്നില്ല. ഇതിനകം ആറായിരത്തിലധികം പേർ വിരമിച്ചതോടെ ജീവനക്കാരുടെ എണ്ണം ഏകദേശം 26800 ആയി കുറഞ്ഞു.