മാടായി കോളജ് നിയമനവിവാദം: പ്രതിഷേധം തണുപ്പിച്ചെന്ന് കെപിസിസി ഉപസമിതി
Mail This Article
കണ്ണൂർ ∙ മാടായി കോളജിലെ നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിൽ പരസ്യ പ്രതിഷേധങ്ങൾ ഇനിയുണ്ടാകില്ലെന്ന് കെപിസിസി അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. പ്രകടനങ്ങളും പ്രസ്താവനകളും പോസ്റ്റർ ഒട്ടിക്കലും ആവർത്തിക്കില്ല. തർക്കം പഠിച്ച് റിപ്പോർട്ട് നൽകാനെത്തിയ കെപിസിസി ഉപസമിതി ഇരുപക്ഷവുമായി നടത്തിയ ചർച്ചയ്ക്കു ശേഷമായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. പാർട്ടി അച്ചടക്കത്തിനു വിധേയമായി മാത്രമേ മുന്നോട്ടുപോകൂ എന്ന ഉറപ്പു ലഭിച്ചിട്ടുണ്ട്. നിയമനങ്ങൾ സംബന്ധിച്ച കാര്യങ്ങളിൽ പാർട്ടി ഇടപെടില്ല.
സഹകരണ സ്ഥാപനമായതിനാൽ സഹകരണനിയമത്തിനു വിധേയമായി മാത്രമേ തീരുമാനങ്ങളെടുക്കൂ. തിരുവഞ്ചൂരിനു പുറമേ, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ.ജയന്ത്, അബ്ദുൽ മുത്തലിബ് എന്നിവരും ഉപസമിതിയിലുണ്ട്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള മാടായി സഹകരണ കോളജിൽ കോൺഗ്രസുകാരല്ലാത്തവർക്കു നിയമനം നൽകിയെന്ന ആരോപണമാണ് തർക്കത്തിനിടയാക്കിയത്.