മുണ്ടക്കൈ–ചൂരൽമല: കേന്ദ്രസഹായം വൈകുന്നതിനെതിരെ പ്രതിഷേധിച്ച് കേരള എംപിമാർ
ന്യൂഡൽഹി ∙ വയനാട് മുണ്ടക്കൈ–ചൂരൽമല പുനരധിവാസത്തിനു കേന്ദ്രസഹായം വൈകുന്നതിനെതിരെ കേരളത്തിൽ നിന്നുള്ള പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റ് വളപ്പിൽ പ്രതിഷേധിച്ചു. വയനാട് എംപി പ്രിയങ്ക ഗാന്ധി നേതൃത്വം നൽകി. കേന്ദ്രസർക്കാർ ബാധ്യതപ്പെട്ട കാര്യം പോലും രാഷ്ട്രീയത്തിന്റെ പേരിൽ ചെയ്യുന്നില്ലെന്ന് പ്രിയങ്ക ആരോപിച്ചു. രക്ഷാദൗത്യത്തിനു പണം ചോദിക്കുന്നതു ശരിയായ നടപടിയല്ല. പ്രകൃതി ദുരന്തങ്ങളിൽ വിവേചനം പാടില്ല. ഇത്തരം ഘട്ടങ്ങളിൽ രാഷ്ട്രീയം മാറ്റിവച്ച് പ്രധാനമന്ത്രി ജനങ്ങളുടെ സംരക്ഷകനാകണമെന്നും പ്രിയങ്ക പറഞ്ഞു. സിപിഐ അംഗങ്ങൾ പ്രതിഷേധത്തിൽ പങ്കെടുത്തില്ല. പരിപാടിയെക്കുറിച്ച് അറിയിച്ചിരുന്നില്ലെന്നാണ് സിപിഐ വൃത്തങ്ങൾ പറയുന്നത്.