കെഎസ്ആർടിസി: ബസ് തകരാർ രേഖപ്പെടുത്താൻ നാളെ മുതൽ റജിസ്റ്റർ
പാലക്കാട് ∙ കെഎസ്ആർടിസി സ്റ്റാൻഡുകളിൽ നാളെ മുതൽ ബസുകളുടെ തകരാർ രേഖപ്പെടുത്താൻ റജിസ്റ്റർ വയ്ക്കുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു. ട്രിപ് കഴിഞ്ഞാലുടൻ സാങ്കേതിക തകരാറുകൾ രേഖപ്പെടുത്തണം. മെക്കാനിക്കൽ വിഭാഗം യഥാസമയം അതു പരിഹരിക്കണം. ഇല്ലെങ്കിൽ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.ഇനി ഇറങ്ങുന്ന എല്ലാ കെഎസ്ആർടിസി ബസുകളിലും ക്യാമറ സ്ഥാപിക്കും. ദൃശ്യങ്ങൾ തിരുവനന്തപുരം ഹെഡ് ഓഫിസിൽ നിന്നു പരിശോധിക്കാനാകും.

ഡ്രൈവർ ഉറങ്ങുകയോ കണ്ണടയ്ക്കുകയോ ചെയ്താൽ അപ്പോൾ തന്നെ സന്ദേശം അറിയിക്കുന്ന സാങ്കേതികവിദ്യയും നടപ്പാക്കും. ക്യാമറയിലെ മെമ്മറി കാർഡ് ആയിരിക്കില്ല, വൈഫൈ സംവിധാനത്തിലാണു പ്രവർത്തിക്കുക. മെമ്മറി കാർഡ് കാണാനില്ല എന്നതടക്കം പരാതികൾ ഒഴിവാക്കുമെന്നു മന്ത്രി പറഞ്ഞു. തിരുവനന്തപുരത്തു മേയറും എംഎൽഎയും ബസ് തടഞ്ഞ വിഷയത്തിൽ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായിരുന്നു. 35 സ്ലീപ്പർ, സെമി സ്ലീപ്പർ എസി ബസുകൾ വാങ്ങും. വരും മാസങ്ങളിൽ ഒന്നാം തീയതി തന്നെ ജീവനക്കാർക്കു ശമ്പളം നൽകും. മുഴുവൻ ലോ ഫ്ലോർ ബസുകളും നവീകരിച്ചു പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ ശീതീകരിച്ച ഓഫിസും ജീവനക്കാരുടെ വിശ്രമകേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം