റോഡ് സുരക്ഷ: വഴിതെറ്റി ജിപിഎസ്; 8 ലക്ഷം പൊതുഗതാഗത വാഹനങ്ങളിൽ ജിപിഎസ് ഘടിപ്പിച്ചത് 4 ലക്ഷത്തിൽ മാത്രം, വാഹന നിരീക്ഷണപദ്ധതി പാളി
തിരുവനന്തപുരം∙ റോഡ് സുരക്ഷ ഉറപ്പാക്കാനായി പൊതുഗതാഗത വാഹനങ്ങളുടെ ലൊക്കേഷൻ, വേഗം എന്നിവ നിരീക്ഷിച്ചു തത്സമയം നടപടിയെടുക്കുന്ന സുരക്ഷാമിത്രം പദ്ധതി സംസ്ഥാനത്തു പാളി. കേന്ദ്രവും സംസ്ഥാനവും ചേർന്ന് 2019ൽ തുടങ്ങിയ മാതൃകാ പദ്ധതി ആസൂത്രണത്തിലെ പിടിപ്പുകേടും സംസ്ഥാനത്തിന്റെ സാമ്പത്തിക പരാധീനതയും മൂലമാണു പാതിവഴിയിൽ പൊലിഞ്ഞത്.

ബസും ലോറിയും ഓട്ടോറിക്ഷയും ടാക്സികളും ഉൾപ്പെടെ സംസ്ഥാനത്തെ 8 ലക്ഷത്തോളം പൊതുഗതാഗത വാഹനങ്ങളാണ് ഇൗ പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്. സ്കൂൾ ബസുകളും പദ്ധതിയിലുണ്ട്. ഇതുവരെ 4 ലക്ഷത്തോളം വാഹനങ്ങളിൽ ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസ് (വിഎൽടിഡി) സ്ഥാപിച്ചെങ്കിലും ഇതിന്റെ ഏകോപനത്തിനായുള്ള കൺട്രോൾ റൂമുകൾ സജ്ജമാക്കാനായില്ല. സംസ്ഥാനതലത്തിൽ ഒരു കൺട്രോൾ റൂമും 14 ജില്ലാതല കൺട്രോൾ റൂമുകളുമാണു വിഭാവനം ചെയ്തത്.
സംസ്ഥാനതല കൺട്രോൾ റൂം തുടങ്ങിയെങ്കിലും നിലവിൽ പ്രവർത്തിക്കുന്നില്ല. 24 മണിക്കൂറും പ്രവർത്തിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും വേണ്ടത്ര ജീവനക്കാരില്ലെന്ന കാരണം പറഞ്ഞ് ആദ്യംതന്നെ 8 മണിക്കൂറായി ചുരുക്കി. ചുമതലയുള്ള ഏക മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറെയും മറ്റു ജോലിക്കു നിയോഗിച്ചതോടെ പിന്നീട് കൺട്രോൾ റൂം പ്രവർത്തനം പൂർണമായി നിലച്ചു. പൊതുഗതാഗത വാഹനങ്ങളെ തത്സമയം നിരീക്ഷിച്ചു വാഹനത്തിന്റെ വേഗം അമിതമായാലോ നിശ്ചിത റൂട്ടിൽനിന്നു മാറിയാലോ ഉടൻ കൺട്രോൾ റൂമിൽ ജാഗ്രതാ നിർദേശം ലഭിക്കുകയും ഇതു വാഹന ഉടമയെ അപ്പോൾത്തന്നെ അറിയിക്കുകയും ചെയ്യുന്ന എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം (ഇആർഎസ്എസ്) നടപ്പാക്കുകയായിരുന്നു ഉദ്ദേശ്യം.
60% കേന്ദ്രവും 40% സംസ്ഥാനവും വഹിക്കുമെന്ന ധാരണയിൽ 66 കോടി രൂപയാണു പദ്ധതിച്ചെലവായി നിശ്ചയിച്ചത്. 12 കോടിയോളം രൂപ കേന്ദ്രം കൈമാറി. നിലവിലെ ഘട്ടം പൂർത്തീകരിക്കാൻ 2 കോടിയോളം രൂപ ഇനിയും ലഭിക്കേണ്ടതുണ്ട്. എന്നാൽ, കേന്ദ്ര നിർദേശങ്ങൾ നടപ്പാക്കുന്നതു മുടങ്ങിയതോടെ തുടർഘട്ടങ്ങളിലെ ഫണ്ടും നിലച്ചു. മോട്ടർ വാഹനവകുപ്പിനു സാങ്കേതികസഹായം ചെയ്യുന്ന സിഡാക്കിന് (സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ്) പണം കൈമാറാത്തതാണു പദ്ധതി മുന്നോട്ടുപോകാൻ മറ്റൊരു തടസ്സം. മോട്ടർ വാഹനവകുപ്പും സിഡാക്കും തമ്മിലുള്ള തർക്കവും പദ്ധതിക്കു തിരിച്ചടിയായി.
കോളടിച്ചത് ജിപിഎസ് കമ്പനികൾക്ക്
ജിപിഎസ് ഡിവൈസ് വിൽക്കുന്ന കമ്പനികൾക്കു പദ്ധതി ചാകരയായി മാറിയെന്നല്ലാതെ റോഡ് സുരക്ഷയ്ക്കു ഗുണം ചെയ്തില്ല. സംസ്ഥാനത്തെ വേഗമാനദണ്ഡം വ്യത്യസ്തമായതിനാൽ മറ്റു സംസ്ഥാനങ്ങളിൽ പോകുന്ന ബസുകളും ലോറികളും ഇൗ ഉപകരണം വയ്ക്കുന്നില്ല. കേരളത്തിൽ ലഭ്യമായ ജിപിഎസ് ഉപകരണങ്ങൾ മിക്കതും വേഗത്തിൽ കേടാകുന്നതായും ജിപിഎസ് കമ്പനികൾ അമിതവാർഷിക ഫീസ് ഇൗടാക്കുന്നതായും വാഹനഉടമകളും പരാതിപ്പെടുന്നു.