ഹേമ കമ്മിറ്റി: കേസുകളുടെ ഭാവി അനിശ്ചിതത്വത്തിൽ
![hema-commission ജസ്റ്റിസ് കെ. ഹേമ കമ്മിഷൻ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു (ഫയൽ ചിത്രം)](https://img-mm.manoramaonline.com/content/dam/mm/mo/news/editorial/2022/images/2022/1/19/hema-commission.jpg?w=1120&h=583)
Mail This Article
×
തിരുവനന്തപുരം ∙ സിനിമാ മേഖലയിലെ അതിക്രമങ്ങൾ സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയവർക്കു കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെങ്കിൽ അന്വേഷണം ഉപേക്ഷിക്കാനുള്ള സർക്കാർ നീക്കം ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി. റിപ്പോർട്ടിൽ രേഖപ്പെടുത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം റജിസ്റ്റർ ചെയ്ത കേസുകളിൽ പലതിലും അന്വേഷണം മുടങ്ങുന്ന സാഹചര്യമാണെന്നു പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് അതിജീവിതമാരിൽ ചിലർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. കേസ് വേണ്ടെന്നറിയിച്ച് സുപ്രീം കോടതിയുടെ മുന്നിലും ഹർജികളെത്തിയിട്ടുണ്ട്. പരാതിയിൽ ഉറച്ചുനിൽക്കുന്നവരുടെ കേസുകളിൽ കുറ്റപത്രം തയാറാക്കുന്ന നടപടികളിലേക്കു പൊലീസ് കടന്നിട്ടുണ്ട്.
English Summary:
Hema Committee Report: The Hema Committee , formed to address abuse in the Kerala film industry, faces setbacks as several complainants withdraw from investigations into their allegations. This raises concerns about the ability to bring justice and ensure safety within the industry
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.