ലക്ഷ്യം അപകടരഹിത കേരളം; റോഡ് സുരക്ഷാ വർഷം കലണ്ടറിൽ ഒതുങ്ങി
ആലപ്പുഴ ∙ അപകടരഹിത കേരളം ലക്ഷ്യമിട്ടു സർക്കാർ പ്രഖ്യാപിച്ച ‘റോഡ് സുരക്ഷാ വർഷം’ ബോധവൽക്കരണത്തിൽ ഒതുങ്ങി. 2023 ലെ കേരളപ്പിറവി ദിനം മുതൽ 2024 ഒക്ടോബർ 31 വരെ റോഡ് സുരക്ഷാ വർഷം ആചരിക്കുമെന്ന് ഗതാഗതമന്ത്രിയായിരുന്ന ആന്റണി രാജുവാണു പ്രഖ്യാപിച്ചത്

ആലപ്പുഴ ∙ അപകടരഹിത കേരളം ലക്ഷ്യമിട്ടു സർക്കാർ പ്രഖ്യാപിച്ച ‘റോഡ് സുരക്ഷാ വർഷം’ ബോധവൽക്കരണത്തിൽ ഒതുങ്ങി. 2023 ലെ കേരളപ്പിറവി ദിനം മുതൽ 2024 ഒക്ടോബർ 31 വരെ റോഡ് സുരക്ഷാ വർഷം ആചരിക്കുമെന്ന് ഗതാഗതമന്ത്രിയായിരുന്ന ആന്റണി രാജുവാണു പ്രഖ്യാപിച്ചത്. ഇതിന്റെ ഉത്തരവ് ഇറങ്ങിയതിനൊപ്പം ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങൾ വിശദമാക്കി റോഡ് സുരക്ഷാ കലണ്ടറും പുറത്തിറക്കി. എന്നാൽ, മോട്ടർവാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള ബോധവൽക്കരണമല്ലാതെ മറ്റൊന്നും നടന്നില്ല. വർധിച്ചുവരുന്ന റോഡപകടങ്ങൾക്കു പരിഹാരം തേടി മലയാള മനോരമ ആലപ്പുഴയിൽ വിദഗ്ധരുടെ ആശയക്കൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ഇതിൽ ഉയർന്ന നിർദേശങ്ങൾ പരിഗണിച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
സ്ഥിരം അപകടസ്ഥലങ്ങൾ കണ്ടെത്തി പ്രശ്നം പരിഹരിക്കൽ, വാഹന സുരക്ഷ, വേഗനിയന്ത്രണം, റോഡുകളുടെ അടിസ്ഥാനസൗകര്യ വികസനം, ബോധവൽക്കരണവും പരിശീലനവും, നിയമലംഘനം തടയൽ എന്നിവയാണു വർഷാചരണത്തിലൂടെ ലക്ഷ്യമിട്ടത്. സ്ഥിരം അപകടമേഖലകളിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചുമതല മരാമത്തു വകുപ്പിനെ ഏൽപിച്ചു. ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബോധവൽക്കരണം നടത്തേണ്ടത് തദ്ദേശഭരണ വകുപ്പായിരുന്നു. 52 ആശുപത്രികളിൽ ട്രോമ കെയർ സംവിധാനം മെച്ചപ്പെടുത്തുക, ഓരോ അപകടത്തിന്റെയും വിവരം ശേഖരിച്ചു വിശകലനം ചെയ്യുക തുടങ്ങിയവ ആരോഗ്യവകുപ്പിന്റെ ചുമതലയായിരുന്നു. ബ്ലാക്സ്പോട്ടുകൾ നിശ്ചയിക്കുക, 100 ബ്ലാക്സ്പോട്ടുകളിൽ ഗതാഗതം സുഗമമാക്കാനുള്ള ശുപാർശ നൽകുക, റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ നയിക്കാൻ 500 സ്കൂൾ അധ്യാപകരെ പരിശീലിപ്പിക്കുക തുടങ്ങിയ ചുമതലകൾ നാറ്റ്പാക്കിനു നൽകി. എന്നാൽ, തുടർനടപടികളുണ്ടായില്ല. അതിനിടെ മന്ത്രിയും മാറി.