ഗുരുജി എന്ന വിളി: എളിമയുടെ പ്രതീകം
‘ഗുരുജി’ എന്നാണ് ലോകത്തിന്റെ ആദരം ഏറ്റുവാങ്ങിയ തബല മാന്ത്രികൻ ഉസ്താദ് സാക്കിർ ഹുസൈൻ എന്നെ വിളിച്ചിരുന്നത്. ‘ഹുസൈൻജി’ എന്നു ഞാൻ ആദരത്തോടെ അദ്ദേഹത്തെ വിളിക്കുമ്പോൾ, എന്തിനായിരുന്നു അദ്ദേഹം എന്നെ ഗുരുജിയെന്നു വിളിച്ചതെന്നു മനസ്സിലായിട്ടില്ല.

‘വാനപ്രസ്ഥം’ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണു ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്നത്. സംവിധായകൻ ഷാജി എൻ.കരുൺ പരിചയപ്പെടുത്തി. സിനിമയുടെ സംഗീതസംവിധാനം നിർവഹിച്ചതു സാക്കിർ ഹുസൈനായിരുന്നു. തായമ്പക വിദ്വാനാണെന്നു പറഞ്ഞപ്പോൾ അദ്ദേഹം എന്റെ പെർഫോമൻസ് കാണണമെന്ന് ആവശ്യപ്പെട്ടു. പിറ്റേദിവസം രാവിലെ 9.30ന് അദ്ദേഹം തിരികെ മുംബൈയ്ക്കു പോവുകയാണ്. രാവിലെ 7 മുതൽ 8.30 വരെ അദ്ദേഹത്തിനു മുന്നിൽ ഞാനും മക്കളും തായമ്പക അവതരിപ്പിച്ചു. അതിന്റെ സിഡിയും അദ്ദേഹം കൊണ്ടുപോയി. സിനിമയ്ക്കുവേണ്ടി തബല അദ്ദേഹവും ചെണ്ട ഞാനും അവതരിപ്പിച്ച് റിക്കോർഡ് ചെയ്തു. ഇതിനായി ചെന്നൈയിൽ ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. അന്നു മുതൽ അദ്ദേഹത്തിന് എന്നോടു വളരെ സ്നേഹമായിരുന്നു.
മുംബൈയിലെ സാംസ്കാരികരംഗത്തുള്ള കേളി ഓർഗനൈസേഷന്റെ നേതൃത്വത്തിൽ തൃശൂരിലെ പെരുവനത്ത് സാക്കിർ ഹുസൈനെ ആദരിക്കുന്ന ചടങ്ങ് കേളി രാമചന്ദ്രൻ 2017ൽ ഒരുക്കി. പെരുവനം കുട്ടൻമാരാരുടെ മേള വിസ്മയവും അദ്ദേഹം ആസ്വദിച്ചു. ഞാനും ഹുസൈൻജിയും ഒരുമിച്ച് അവിടെ പരിപാടി അവതരിപ്പിക്കണമെന്നു കേളി രാമചന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. പെരുവനത്തേക്ക് അദ്ദേഹം എത്തുന്നതിനു മുൻപ് നെടുമ്പാശേരിയിലെ ഹോട്ടൽ മുറിയിൽ എത്തി ഞാൻ ചെണ്ടയിലും അദ്ദേഹം തബലയിലും കൊട്ടി ധാരണയുണ്ടാക്കി. ഞങ്ങൾ ഒരുമിച്ചുള്ള പെർഫോമൻസിനു വലിയ സ്വീകാര്യത ലഭിച്ചു. തബലയിലെ വിശ്വവിസ്മയമായിരുന്ന, സാക്കിർ ഹുസൈന്റെ പിതാവ് അല്ലാ രഖായുടെ ഒപ്പവും പരിപാടി അവതരിപ്പിക്കാൻ എനിക്കു ഭാഗ്യം ലഭിച്ചിട്ടുണ്ട്. അല്ലാ രഖായുടെ ഓർമയ്ക്കായി അദ്ദേഹത്തിന്റെ 100–ാം ജന്മദിനാഘോഷ വേളയിൽ യുഎസിൽ ഒരു മാസം നീണ്ട സംഗീത പരിപാടി നടത്തി. 19 വേദികളിൽ ഫ്യൂഷന്റെ നാദപ്രപഞ്ചം. ലൊസാഞ്ചലസ് മുതൽ ന്യൂയോർക്ക് വരെ അരലക്ഷത്തോളം കിലോമീറ്റർ നീണ്ട താളയാത്ര.
ഉച്ചയ്ക്കു ചോറു കഴിക്കുന്നതാണ് എനിക്കിഷ്ടം. ആ യാത്രയ്ക്കിടെ യുഎസിലെ മലയാളികൾ എനിക്ക് എല്ലാ ദിവസവും ചോറു കരുതും. ഇതു ശ്രദ്ധിച്ച സാക്കിർ ഹുസൈൻ എന്നോടു പറഞ്ഞു: ‘ഗുരുജിക്ക് എല്ലാ ദിവസവും നിങ്ങളുടെ പാരമ്പര്യ ആഹാരം കിട്ടുന്നുണ്ടല്ലോ. നാളെ ഞാനും ഗുരുജിക്ക് ഒപ്പം ആഹാരം കഴിക്കാൻ വരുന്നുണ്ട്.’ തുടർന്നുള്ള 5 ദിവസം അദ്ദേഹം എനിക്കൊപ്പം വന്ന് ചോറും കറികളും കഴിച്ചു. യുഎസ് യാത്രകളിലെല്ലാം അദ്ദേഹത്തിന്റെ ബാഗും തബലയും അദ്ദേഹം തന്നെയാണു ചുമന്നിരുന്നത്.
ഭാരതചരിത്രവും പാരമ്പര്യവും എന്താണെന്നു ലോകത്തിനു മുൻപിൽ കാട്ടിക്കൊടുത്ത കലാകാരനായിരുന്നു അദ്ദേഹം. ഇത്രയും എളിമയുള്ള മനുഷ്യനെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ പരിപാടി കാണാൻ എല്ലാ ദിവസവും ആളുകൾ ഹാളിൽ നിറഞ്ഞിരുന്നു. 6 മാസം മുൻപു മുംബൈയിൽ കേളി രാമചന്ദ്രന്റെതന്നെ പരിപാടിയിലാണു ഞങ്ങൾ അവസാനമായി ഒന്നിച്ചത്.