മർദനക്കേസിൽ എസ്പി സോജനെ കോടതി വിട്ടയച്ചു; കോടതിവിധി 23 വർഷത്തെ നിയമ പോരാട്ടത്തിന് ശേഷം
കുന്നംകുളം ∙ പൊലീസ് മർദനത്തിനിരയായി ചിറളയം നമ്പലാട്ട് നാരായണൻ നായർ മരിച്ച സംഭവത്തിൽ പ്രതിചേർക്കപ്പെട്ട എറണാകുളം ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ട് എം.ജെ.സോജനെ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വിട്ടയച്ചു. ഗവ. ബധിര സ്കൂൾ ജീവനക്കാരനായിരുന്ന നാരായണൻ നായർ 2001 സെപ്റ്റംബർ 2നാണു മരിച്ചത്.

സെപ്റ്റംബർ ഒന്നിന് കുന്നംകുളം ജവാഹർ തിയറ്ററിനു സമീപം നാരായണൻ നായർ ബസ് കാത്തുനിൽക്കുമ്പോൾ, പൊലീസ് വാഹനത്തിൽ എത്തിയ പൊലീസുകാർ എസ്ഐ സോജന്റെ നേതൃത്വത്തിൽ ലാത്തികൊണ്ട് അടിച്ചുവീഴ്ത്തിയെന്നും നാട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും അടുത്ത ദിവസം നാരായണൻ നായർ മരിച്ചെന്നും പൊലീസ് മർദനമാണു മരണകാരണമെന്നും അദ്ദേഹത്തിന്റെ കുടുംബം സ്വകാര്യ അന്യായത്തിൽ പരാതിപ്പെട്ടു. സംഭവം ഒച്ചപ്പാടായതോടെ ഡിവൈഎസ്പി തോമസ് ജോളി ചെറിയാനെ സർക്കാർ അന്വേഷണം ഏൽപിച്ചു. സോജൻ ചൂരൽ കൊണ്ട് അടിച്ചതായി പൊലീസ് കേസെടുത്തു.
ക്രമസമാധാനപാലനം നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ കുറ്റംചെയ്തതായി ആരോപിച്ചു ക്രിമിനിൽ കേസെടുത്തതു ശരിയല്ലെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും സോജനും ബന്ധപ്പെട്ടവരും പരാതിപ്പെട്ടു. ഇങ്ങനെ സർക്കാർ വാദിയായി ശ്രദ്ധനേടിയ കേസിലാണു 23 വർഷത്തിനു ശേഷം കോടതി ഇന്നലെ വിധി പറഞ്ഞത്. നിയമ പോരാട്ടം തുടരുമെന്നും തങ്ങളുടെ പരാതി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും നാരായണൻ നായരുടെ ബന്ധുക്കൾ പറഞ്ഞു.