കാലമേ, കനിവില്ലാതെ നീ...;
പുനലൂർ ∙ ജീവകാരുണ്യ പ്രവർത്തകനാണ്; പക്ഷേ, അനീഷിനോടു കാലം ഇന്നോളം കനിവു കാട്ടിയിട്ടില്ല. ജീവിതത്തിലെ 16 വർഷങ്ങളുടെ ആഹ്ലാദം തകർത്തുകൊണ്ടാണ് അനീഷിനെത്തേടി ആദ്യ അപകടമെത്തിയത്. അതിനുശേഷം 5 വർഷത്തോളം സംസാരശേഷി നഷ്ടപ്പെട്ട്, അർധബോധാവസ്ഥയിലെന്നപോലെ ഒരേ കിടപ്പിൽ. പതിയെ വീൽചെയറിൽ ജീവിതം മുന്നോട്ടുനീക്കി, മറ്റുള്ളവർക്കും കൈത്താങ്ങായി കഴിയവേ വർഷങ്ങൾക്കിപ്പുറം വീണ്ടും അപകടം. ഇന്ന്, പരുക്കിന്റെ കൊടുംവേദനയെ തരണം ചെയ്യാൻ സങ്കീർണമായ 23–ാമത്തെ ശസ്ത്രക്രിയ കാത്തുകഴിയുകയാണു പുനലൂർ തൊളിക്കോട് രാധാ ഭവനിൽ അനീഷ് (41). രണ്ട് അപകടങ്ങളിലായി ഈ യുവാവ് നേരിട്ടത് 22 ശസ്ത്രക്രിയകളാണ്.

16 വയസ്സുള്ളപ്പോൾ, മുളന്തടത്തു റോഡരികിൽ നിൽക്കവെയാണ് ആംബുലൻസ് ഇടിച്ച് അനീഷ് കിടപ്പിലാകുന്നത്. പിന്നീട് ഇച്ഛാശക്തി കൊണ്ടു ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായി. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഭിന്നശേഷിക്കാർക്കായി 1300 വീൽചെയറുകൾ സൗജന്യമായി നൽകി. ആയിരക്കണക്കിനുപേർക്കു ഭക്ഷ്യധാന്യക്കിറ്റുകളും നൽകി. ജീവകാരുണ്യപ്രവർത്തകനുള്ള, വിവിധ സംഘടനകളുടെ പുരസ്കാരങ്ങളും തേടിയെത്തി. സുഹൃത്തുക്കൾ എടുത്താണു ചടങ്ങുകളിൽ എത്തിച്ചിരുന്നത്. 2 വർഷം മുൻപ്, കൊട്ടാരക്കര നെടുവത്തൂരിനു സമീപം ദേശീയപാതയിൽ ഓട്ടോയിൽ സഞ്ചരിക്കവെ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്റെ ബസ് ഇടിച്ചു വീണ്ടും അപകടം. മുതുകുഭാഗത്തെ ശസ്ത്രക്രിയയാണ് ഇനി നടത്താനുള്ളത്. അധ്യാപകജോലി ഉപേക്ഷിച്ച ഭാര്യ ശ്രീജയാണ് പരിചരിക്കുന്നത്.