നാറ്റ്പാക് റിപ്പോർട്ട് തള്ളി സർക്കാർ; ഒഴിവാക്കിയത് പണമില്ലെന്നു പറഞ്ഞ്
ആലപ്പുഴ ∙ സംസ്ഥാനത്തു റോഡപകടങ്ങൾ കുറയ്ക്കാനായി ഒരു വർഷം മുൻപു നാറ്റ്പാക് സമർപ്പിച്ച പദ്ധതി പണമില്ലെന്നു പറഞ്ഞു സർക്കാർ തള്ളി. സ്ഥിരം അപകടമേഖലകൾ കണ്ടെത്തി പരിഹാരമൊരുക്കുന്നതു മുതൽ എൻജിനീയർമാർക്കും ഡ്രൈവർമാർക്കും പരിശീലനം

ആലപ്പുഴ ∙ സംസ്ഥാനത്തു റോഡപകടങ്ങൾ കുറയ്ക്കാനായി ഒരു വർഷം മുൻപു നാറ്റ്പാക് സമർപ്പിച്ച പദ്ധതി പണമില്ലെന്നു പറഞ്ഞു സർക്കാർ തള്ളി. സ്ഥിരം അപകടമേഖലകൾ കണ്ടെത്തി പരിഹാരമൊരുക്കുന്നതു മുതൽ എൻജിനീയർമാർക്കും ഡ്രൈവർമാർക്കും പരിശീലനം നൽകുന്നതുവരെയുള്ള സമഗ്രപദ്ധതിയാണു തള്ളിയത്.
3 കോടി രൂപ ചെലവു കണക്കാക്കിയ പദ്ധതിയിൽ 100 ബ്ലാക്സ്പോട്ടുകളിൽ ഗതാഗതപരിഷ്കരണം നടപ്പാക്കൽ, സംസ്ഥാനപാതയിൽ സ്ഥിരം അപകടമുണ്ടാകുന്ന 30 സ്ട്രെച്ചുകളിൽ (200 കിലോമീറ്റർ ദൂരം) സുരക്ഷാ സംവിധാനങ്ങൾ ഒരുക്കൽ, ബസ് ബേ, ഓട്ടോ – ടാക്സി സ്റ്റാൻഡ് എന്നിവയ്ക്ക് ഏകീകൃത ഡിസൈൻ തയാറാക്കൽ, റോഡ് സുരക്ഷാ ഓഡിറ്റ് എന്നിവയായിരുന്നു പ്രധാന നിർദേശങ്ങൾ. സുരക്ഷിതമായ റോഡ് നിർമാണത്തെക്കുറിച്ചു മരാമത്ത് വകുപ്പ് എൻജിനീയർമാർക്കും സുരക്ഷിത ഡ്രൈവിങ്ങിനെപ്പറ്റി ഡ്രൈവിങ് സ്കൂൾ അധ്യാപകർക്കും കെഎസ്ആർടിസി, ആംബുലൻസ്, സ്കൂൾ ബസ് ഡ്രൈവർമാർക്കും പരിശീലനവും പദ്ധതിയിലുണ്ടായിരുന്നു; ഒപ്പം വിവിധ മേഖലകളിലുള്ളവർക്കു ബോധവൽക്കരണ ക്ലാസും. പക്ഷേ, നിർദേശങ്ങളിൽ ഒരെണ്ണം പോലും നടപ്പാക്കിയില്ല.