അപകടത്തിൽ 6 വർഷത്തിലേറെയായി കൃഷ്ണൻകുട്ടി കിടക്കയിൽ; ദുരിതചക്രത്തിൽ ഒരു കുടുംബം
ചാത്തന്നൂർ ∙ ‘‘അനങ്ങുമ്പോഴുള്ള കഠിന വേദന ഒഴിവായി വീൽ ചെയറിൽ ഒന്ന് ഇരുന്നു കിട്ടിയാൽ മതി, ഭർത്താവിനെ വീട്ടിലാക്കി എനിക്കു വീടുകളിൽ അടുക്കള ജോലിക്കു പോകാൻ കഴിയും’’– വാഹനാപകടത്തിൽ ശരീരം തളർന്നു കിടപ്പിലായ കല്ലുവാതുക്കൽ പാറയിൽ പാലമൂട്ടിൽ വീട്ടിൽ കൃഷ്ണൻകുട്ടിയുടെ (53) ദുരവസ്ഥ ഭാര്യ ടി.ബിന്ദു നിറകണ്ണുകളോടെ പറയുകയാണ്.

2018 ജനുവരി ആദ്യം കല്ലുവാതുക്കൽ പാറ ജംക്‌ഷനിലുണ്ടായ അപകടമാണ് കൃഷ്ണൻകുട്ടിയെ തളർത്തിയത്. കൂലിവേല കഴിഞ്ഞു സൈക്കിളിൽ വീട്ടിലേക്കു വരുമ്പോൾ കാർ ഇടിച്ചു തെറിപ്പിച്ചു. ആദ്യം ഒരാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് ഒന്നര മാസത്തോളം ജില്ലാ ആശുപത്രിയിലും ചികിത്സയിൽ കഴിഞ്ഞു. തലയ്ക്കേറ്റ പരുക്കിനെ തുടർന്നു ശരീരം തളർന്നു. സംസാരശേഷി നഷ്ടപ്പെട്ടു. മാസങ്ങൾക്കു മുൻപ് ഒരു കാൽ മുറിച്ചു. ശരീരം അനങ്ങിയാൽ അസഹനീയ വേദനയാണ്. നീണ്ട കിടപ്പു മൂലം ദേഹത്തു വ്രണങ്ങളുണ്ട്. ആരോഗ്യവാനായിരുന്ന കൃഷ്ണൻ കുട്ടി അസ്ഥിപജ്‍ഞരമായി മാറി.
കൃഷ്ണൻകുട്ടിയുടെ സ്ഥിതി മോശമായതോടെ ബിന്ദു വീടുകളിൽ ജോലിക്കു പോകുന്നതു മുടങ്ങി. ദേശീയപാത വികസനത്തെ തുടർന്നു പുറമ്പോക്കിലെ കിടപ്പാടം നഷ്ടപ്പെട്ടു. ഇതോടെ വാടക വീട്ടിലേക്കു മാറി. വാടകയും വൈദ്യുതി ചാർജ് പോലും കണ്ടെത്താൻ കഴിയുന്നില്ല. നിരന്തര ചികിത്സയെ തുടർന്നു 3 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുണ്ട്. ചികിത്സാസഹായം തേടി മുഖ്യമന്ത്രിക്കും പട്ടികജാതി വകുപ്പ് മന്ത്രിക്കും പരാതി നൽകിയെങ്കിലും ഒരു രൂപ പോലും ലഭിച്ചില്ല. അപകടത്തെ തുടർന്നുള്ള നഷ്ടപരിഹാര കേസും തീർപ്പായില്ല.